കൊച്ചി: പൊതു – സ്വകാര്യ പങ്കാളിത്തത്തിനൊപ്പം പൊതുജനങ്ങളെ കൂടി സജീവമായി സഹകരിപ്പിച്ചു കൊണ്ടുള്ള വികസനമാണ് കേരളത്തിന് അഭികാമ്യമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പൊതു – സ്വകാര്യ – പൊതുജന പങ്കാളിത്ത മാതൃകയിലൂടെ ചൈന പോലുള്ള രാജ്യങ്ങള്‍ വികസനരംഗത്ത് കൈവരിച്ചിട്ടുള്ള മുന്നേറ്റം കേരളത്തിന് പാഠമാകണം. വിവിധ വെല്ലുവിളികള്‍ മൂലം വികസനം വഴിമുട്ടിയ ഘട്ടത്തിലാണ് ലോകരാഷ്ട്രങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് 2012ല്‍ എമര്‍ജിങ് കേരള – പൊതു, സ്വകാര്യ, പൊതുജന പങ്കാളിത്തത്തോടെ പൊതുമരാമത്ത് വകുപ്പിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്ന സെഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികസന പദ്ധതിക്കായി സ്ഥലം വിട്ടു കൊടുക്കുന്നവര്‍ക്ക് ആ പദ്ധതിയുടെ പ്രയോജനം ലഭിക്കണം. മുഴുവന്‍ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തുന്ന പങ്കാളിത്ത വികസന മാതൃക നടപ്പാക്കാനായില്ലെങ്കില്‍ കേരളം മറ്റ് രീതികള്‍ സ്വീകരിച്ചെന്നു വരില്ല. സ്വകാര്യ മേഖലയുമായി സഹകരിക്കാതെ ധനസമാഹരണമോ നൂതന സാങ്കേതിക വിദ്യയോ സംസ്ഥാനത്തിന് പ്രാപ്തമാകില്ല. ഇതിനൊപ്പം പൊതുജനപങ്കാളിത്തം കൂടി ഉണ്ടാകണം, അദ്ദേഹം അഭിപ്രായപ്പെട്ടു.
എമര്‍ജിങ് കേരളയില്‍ ഏറ്റവുമധികം ചര്‍ച്ചയ്ക്ക് വിധേയമായ വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. വകുപ്പ് മുന്നോട്ടു വച്ച പല പദ്ധതികള്‍ക്കും വലിയ സ്വീകാര്യതയാണ് എമര്‍ജിങ് കേരളയിലുണ്ടായത്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. വിമാനത്താവള വികസനം മുതല്‍ മാലിന്യ സംസ്കരണം വരെ വ്യത്യസ്തമായ മേഖലകളില്‍ പിന്തുണ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എക്സൈസ് തുറമുഖ മന്ത്രി കെ. ബാബു അധ്യക്ഷനായിരുന്നു. നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, എംഒആര്‍ടിഎച്ച് ഡയറക്ടര്‍ ജനറല്‍ കന്തസ്വാമി, കെടിഡിസി മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്ത്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ അമലോര്‍പവനാഥന്‍, കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടര്‍ കെ. ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: