ന്യൂദല്‍ഹി: ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 5.4 ശതമാനമായി കുറച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.6 ശതമാനമായിരിക്കുമെന്നാണ് രണ്ട് മാസം മുമ്പ് വിലയിരുത്തിയിരുന്നത്. അതേപോലെ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച അനുമാനം 6.7 ശതമാനത്തില്‍ നിന്നും 6.5 ശതമാനമായി കുറച്ചതായും എഡിബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് നാലാമത്തെ തവണയാണ് എഡിബി ഇന്ത്യയുടെ വളര്‍ച്ച അനുമാനം താഴ്ത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലില്‍ എഡിബി വിലയിരുത്തിയിരുന്നത്. എന്നാല്‍ ജൂലൈയിലിത് 6.5 ശതമാനമായും ഒക്ടോബറില്‍ 5.6 ശതമാനമായും താഴ്ത്തുകയായിരുന്നു. ഡിമാന്റ് ഇടിഞ്ഞതും മണ്‍സൂണ്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് കാര്‍ഷികോത്പാദനം കുറഞ്ഞതുമാണ് അനുമാനം കുറയ്ക്കാന്‍ കാരണമായി എഡിബി പറയുന്നത്.
2012 ല്‍ ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം 6.1 ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി താഴ്ത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തെ അനുമാനം 6.7 ശതമാനത്തില്‍ നിന്നും 6.6 ശതമാനമായും താഴ്ത്തി നിശ്ചയിച്ചു. ആഭ്യന്തര, ആഗോള ഘടകങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന മാന്ദ്യത്തിന് കാരണമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: