ന്യൂദല്‍ഹി: ദല്‍ഹിമുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വസതിക്ക് മുമ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ കുത്തിയിരുപ്പ് സമരം. പ്രതിഷേധത്തിനൊടുവില്‍ കേജ്രിവാളിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദക്ഷിണ ദല്‍ഹിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരേയാണ് കേജ്രിവാളും സംഘവും ധര്‍ണ നടത്തുന്നത്. നൂറോളം പേര് കേജ്രിവാളിനൊപ്പം ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. ഷീലാ ദീക്ഷിത്തിന്റെ മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ വസതിക്ക് സമീപം ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ധര്‍ണ ആരംഭിച്ചത്. നൂറ് കണക്കിന് ആംആദ്മി പ്രവര്‍ത്തകരാണ് ധര്‍ണയില്‍ പങ്കെടുത്തത്. കേജ്രിവാളിന് പുറമെ മനീഷ് സിസോഡിയ, കുമാര്‍ വിശ്വാസ് തുടങ്ങിയ അംഗങ്ങളും ധര്‍ണയില്‍ പങ്കെടുത്തു. ദല്‍ഹി സര്‍ക്കാരിന്റെ നടപടിക്കെതിരെ പാര്‍ട്ടിപ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: