ബംഗളൂരു:സുപ്രീംകോടതി നിര്‍ദേശ പ്രകാരം കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നു കാവേരി നദീ ജലം തമിഴ്നാടിനു നല്കി തുടങ്ങി.10,000 ക്യുസെക്സ് വീതം വെള്ളമാണു പ്രതിദിനം വിട്ടുകൊടുക്കുന്നത്. ഇന്നലെ രാത്രിമുതലാണു വെള്ളം വിട്ടുകൊടുത്തു തുടങ്ങിയത്.ജലത്തര്‍ക്കം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.അതേസമയം കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ നയിക്കുന്ന എം.പിമാരടങ്ങിയ സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: