കാസര്‍കോട്: വ്യാപാര സ്ഥാപനങ്ങള്‍ തീയിട്ട് നശിപ്പിച്ചും വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞും ജില്ലയില്‍ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം. പന്ത്രണ്ടോളം വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. മൂന്ന് കടകള്‍ കത്തി നശിക്കുകയും ചെയ്തു. വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് ലീഗിണ്റ്റെ പ്രദേശിക നേതാക്കളടക്കം നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയില്‍ അക്രമസംഭവങ്ങള്‍ക്ക് ബുധനാഴ്ച രാത്രി തന്നെ മത തീവ്രവാദികള്‍ തുടക്കം കുറിച്ചിരുന്നു. പെര്‍ഡാല, ഉളിയത്തടുക്ക, ആരിക്കാടി എന്നിവിടങ്ങളില്‍ ബസ്സിന് നേരെ കല്ലേറുണ്ടായി. രാത്രി ഏഴരയോടെ ഗുരുവായൂരപ്പന് ബസ്സിന് കല്ലെറിഞ്ഞാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്നലെ രാവിലെ പെര്‍ഡാല, ചളിയങ്കോട്, ഏരിയാല്‍, ആരിക്കാടി, ചെര്‍ക്കള, ഉളിയത്തടുക്ക എന്നിവിടങ്ങളിലാണ് അക്രമം അരങ്ങേറിയത്. ഇവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. ഗുരുവായൂരപ്പന് മോട്ടോര്സിണ്റ്റെ മറ്റൊരു ബസ്സും ഇന്നലെ തകര്‍ക്കപ്പെട്ടു. പെര്‍ഡാലയില്‍ കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി അക്രമം നടന്നു. കാറുകള്‍ക്കും ബസ്സുകള്‍ക്കും നേരെ കല്ലേറുണ്ടായതിനെതുടര്ന്ന് ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചെങ്കിലും പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍വ്വീസ് പുനരാരംഭിച്ചു. അപ്രഖ്യാപിത ഹര്‍ത്താലിന് പതിവുപോലെ ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് നീക്കം നടന്നിരുന്നെങ്കിലും പോലീസ് പരാജയപ്പെടുത്തുകയായിരുന്നു. ബസ്സുടമകളും വ്യാപാരികളും പൊതുജനങ്ങളും പോലീസ് നീക്കത്തിന് പൂര്‍ണ്ണ പിന്തുണയും നല്കി. ചെര്‍ക്കളയില്‍ രണ്ട് കടകള്‍ക്കും ഉളിയത്തടുക്കയില്‍ ചായക്കടയ്ക്കും തീവെച്ചു. ചെര്‍ക്കള ടൗണില്‍ പച്ചക്കറി കട നടത്തുന്ന കുഞ്ഞമ്പുനായരുടെയും സഹോദര പുത്രന് ഗോപിയുടെ ബേക്കറികടയും അക്രമികളുടെ തീവെപ്പില്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. മധൂറ് പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ കൃഷ്ണണ്റ്റെ ചായക്കടക്ക് കഴിഞ്ഞ ദിവസം രാത്രി തന്നെ തീയിട്ടിരുന്നു. തീവെപ്പ് നടന്ന ചെര്‍ക്കളയിലെയും ഉളിയത്തടുക്കയിലെയും സ്ഥാപനങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസ് കാസര്‍കോട് താലൂക്ക് സംഘചാലക് കെ ദിനേശ് മഠപ്പുര, മണ്ഡല് കാര്യവാഹ് പവിത്രന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ശ്രീകാന്ത്, മധൂറ് പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് വിട്ടല്‍ ഷെട്ടി, ഗണേഷ് പാറക്കട്ട, ശശികുമാര്‍ മന്നിപ്പാടി, ഗോപാല കൃഷ്ണന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി കാസര്‍കോട് താലൂക്കില്‍ പോലീസ് സേനക്ക് പുറമെ അഞ്ഞൂറ് പോലീസുകാരെ കൂടുതല്‍ നിയമിച്ചിരുന്നു. അപ്രഖ്യാപിത ഹര്‍ത്താല്‍ തടയുന്നതിന് പോലീസ് നടപടി ഫലം ഉണ്ടാക്കുകയും ചെയ്തു. എന്നാ ല്‍ പെര്‍ഡാലയില്‍ പോ ലീസ് സാന്നിധ്യത്തില്‍ നടന്ന അക്രമം കളങ്കമുണ്ടാക്കി. ബ സ്സിന് നേരെ അക്രമം നടന്നിട്ടും സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: