കാഞ്ഞങ്ങാട് : ഒരു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും തെരുവ് നായ്ക്കളെ വെട്ടുന്ന സംഘം സജീവമായി. കഴിഞ്ഞ ദിവസമാണ് ബസ് സ്റ്റാണ്റ്റിന് സമീപം ചെവിവെട്ടിമാറ്റിയ നിലയില്‍ ദേഹത്ത് വെട്ടേറ്റ് അവശ നിലയില്‍ നായയെ കാഞ്ഞങ്ങാട് കണ്ടെത്തിയത്. ഒരു മാസം മുമ്പ് സമാനമായ സംഭവം പാണത്തൂറ് പാതയിലെ മൂന്നാംമൈലില്‍ നടന്നിരുന്നു. അവിടെ തെരുവുനായ്ക്കളെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടുകയായിരുന്നുവത്രെ. സമാനമായ സംഭവങ്ങള്‍ പാറപ്പള്ളി ചായ്യോത്ത്, ഇരിയ തുടങ്ങിയ സ്ഥലങ്ങളിലും നടന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. കേരളത്തിണ്റ്റെ തെക്കന്‍ ജില്ലകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. ചില മുസ്ളിം തീവ്രവാദ ഗ്രൂപ്പുകളുടെ പരിശീലനത്തിണ്റ്റെ ഭാഗമായാണ് ബൈക്കിലിരുന്നുകൊണ്ട് നായ്ക്കളെ വെട്ടി പരിക്കേല്‍പ്പിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ക്ക് പോലീസ് തയ്യാറായിരുന്നില്ല. ജില്ലയില്‍ ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച തീവ്രവാദി ഗ്രൂപ്പുകള്‍ വേരുറപ്പിച്ചതിണ്റ്റെ ഭാഗമായാണ് നാട്ടുകാര്‍ ഇതിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: