കൊച്ചി: തിരുവനന്തപുരത്തെ വിജെടി ഹാള്‍ മഹാത്മാ അയ്യങ്കാളിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. അയ്യങ്കാളിയുടെ ജീവചരിത്രം ഉള്‍ക്കൊള്ളുന്ന ചലച്ചിത്രവും ആവശ്യമാണ്. പുതിയ തലമുറ അദ്ദേഹത്തെ മനസിലാക്കണം. അയ്യങ്കാളിയുടെ പ്രവര്‍ത്തനത്തിന് തുടര്‍ച്ച വേണം. അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയില്‍ അയ്യങ്കാളിയുടെ 150-ാം ജന്മവാര്ഷിക സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
അധഃസ്ഥിതരുടെ വിമോചനം ഇന്നും നടന്നിട്ടില്ല. രംഗനാഥകമ്മീഷന്‍ റിപ്പോര്‍ട്ടു പോലുള്ള കാര്യങ്ങള്‍ അധഃസ്ഥിതവിഭാഗത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നവയാണ്. അത് അയ്യങ്കാളിയുടെ തത്വങ്ങള്‍ക്കെതിരാണ്. വിമാനത്താവളത്തിനുവേണ്ടി വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് കച്ചവടക്കണ്ണോടെയാണ്. ഇന്ന് കേരളത്തില്‍ നാലായിരം ഹെക്ടര്‍ വനഭൂമി നഷ്ടപ്പെട്ടിരിക്കുന്നു. ഇതെല്ലാം അധഃസ്ഥിതരുടെ നട്ടെല്ലൊടിക്കുന്നവയാണ്.
വിദ്യാഭ്യാസവും കച്ചവടമായിരിക്കുന്നു. പുതിയ നയത്തിന് കീഴില്‍ വിദ്യാഭ്യാസരംഗത്ത് അധഃസ്ഥിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അയ്യങ്കാളി മതപരിവര്‍ത്തനത്തെ ശക്തമായി എതിര്‍ത്തു. കാരണം മതപരിവര്‍ത്തനം അധഃസ്ഥിതരെ സഹായിക്കുന്നില്ല. മഹാത്മാ അയ്യങ്കാളിയുടെ തത്വങ്ങള്‍ക്ക് ഇന്ന് പ്രസക്തി ഏറെയാണ്, അദ്ദേഹം പറഞ്ഞു. രാജു സുന്ദരം ഗോപാല്‍, അഡ്വ. എന്‍. ഡി. പ്രേമചന്ദ്രന്, കെ. വി. മദനന്, നാരായന്, തുറവൂര്‍ സുരേഷ്, അഡ്വ. പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്രസംഗമത്സരം, കവിതയെഴുത്ത്, ഉപന്യാസമത്സരം, ക്വിസ്മത്സരം (സ്വാമി വിവേകാനന്ദന് & മഹാത്മാ അയ്യങ്കാളി) എന്നിവ നടന്നു. ഉച്ചകഴിഞ്ഞ് പ്രകൃതികൃഷിയെക്കുറിച്ച് ജോര്‍ജ് പി. ജോണ്‍ ക്ലാസെടുത്തു.
അഹ്മദീയ മുസ്ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ ദിവ്യസ്മൃതി ചര്‍ച്ചാ സായാഹ്നം നടന്നു. വി. ബി. അഹമ്മദ് സോനന്‍ കബീര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. ശിവന് മഠത്തില്‍, പ്രൊഫ. മുഹമ്മദ് അഹമ്മദ്, എം. അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു. തിരുനബി മാനവീകതയുടെ പ്രവാചകന് എന്ന പുസ്തകം പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: