കുത്താട്ടുകുളം: കുത്താട്ടുകുളം ഗ്രാമപഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ കിഴകൊമ്പ് ശ്രീകാര്‍ത്തികേയ ഭജന സമാജം ക്ഷേത്രത്തിനു സമീപത്തുകൂടി പോകുന്ന ഉഴവൂര്‍ തോട് സ്വകാര്യവ്യക്തി കരിങ്കല്‍ ഭിത്തികെട്ടി കയ്യേറിയതായി പരാതി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും കയ്യേറ്റക്കാരുടെ സ്വാധീനം ഉപയോഗിച്ചു ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വര്‍ഷങ്ങളായി നാട്ടുകാര്‍ കുളിക്കടവായി ഉപയോഗിച്ചുകൊണ്ടിരുന്ന വേലത്തിക്കടവ് ഇപ്പോള്‍ ഇല്ലാതായി. ഈ തോടിനു ഇരുവശത്തായി ധാരാളം കര്‍ഷകര്‍ നെല്‍കൃഷി ചെയ്തുവരുന്നു. തോടിന്റെ വീതികുറയുന്നതുമൂലം സ്വാഭാവിക നീര്ച്ചാല് ഇല്ലാതാകുകയും കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടാതെയും വരുന്നു. ഈ തോടിന്റെ ഇരുകരകളിലായി രണ്ട് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. കൂത്താട്ടുകുളം പഞ്ചായത്ത് അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഒട്ടനവധി കയ്യേറ്റങ്ങളും, അനധികൃത നിര്‍മാണങ്ങളും നെല്‍വയല്‍ രൂപാന്തരപ്പെടുത്തലും, ഭൂമി ഖാനനവും, മറ്റും വ്യാപകമായി നടക്കുന്നതായി പരാതി വ്യാപകമാണ്. മാഫിയ കളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉഴവൂര്‍ തോട് സംരക്ഷിച്ച് സ്വഭാവിക നീര്ച്ചാല് നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്കും കൂത്താട്ടുകളും ഗ്രാമപഞ്ചായത്തിനും, കൂത്താട്ടുകുളം വില്ലേജ് ഓഫീസര്‍ക്കും ഹിന്ദുഐക്യവേദി പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: