അഞ്ചല്‍: കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അഞ്ചല്‍ ആര്‍ഒ ജംഗ്ഷനില്‍ നിന്ന് ശബരിഗിരി ആശുപത്രിയിലേക്കും ഗവ. ആശുപത്രിയിലേക്കും പോകുന്ന റോഡില്‍ ഇരുവശങ്ങളിലുമുള്ള വാഹന പാര്‍ക്കിംഗ് ഇവിടെ നിരന്തര സംഘര്‍ഷത്തിന് കാരണമാകാറുണ്ട്. പഞ്ചായത്ത് ബില്‍ഡിംഗില്‍ സിപിഎം ഏരിയാകമ്മറ്റി ഓഫീസ് കൂടി വന്നതോടെ പലഭാഗങ്ങളിലുള്ള വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തു തുടങ്ങി. ഇതിനു മുന്നിലുള്ള പാര്‍ക്കിംഗിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കാനുള്ള കാരണം.
സംഘര്‍ഷത്തില്‍ വഴിയാത്രക്കാരനായിരുന്ന അലയമണ്‍ ദേവു നിവാസില്‍ സുരേന്ദ്രന്‍നായരുടെ മകന് എസ്. രാജേഷ്(28)ന് സാരമായി പരിക്കേറ്റു. രാജേഷ് അഞ്ചലസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന പ്രാദേശിക വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഏഴംകുളം സ്വദേശി പി.ആര്. അഭിഷാനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ക്യാമറയും തകര്‍ത്തിട്ടുണ്ട്. ഇരുവരും അഞ്ചല്‍ പോലീസില്‍ പരാതി നല്കി.
അഞ്ചല്‍ പനച്ചവിള സ്വദേശികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് ആക്രമണത്തിനു പിന്നിലെന്ന് അക്രമത്തില്‍ പരിക്കേറ്റവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും വഴിനടക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: