ന്യൂദല്‍ഹി: തമിഴ്നാടിന് കാവേരി നദിയില്‍ നിന്നും പതിനായിരം ഖാനഅടി ജലം വിട്ടുനല്‍കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇരു സംസ്ഥാനങ്ങള്‍ക്കും എത്രമാത്രം ജലം ആവശ്യമാണെന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് ഇന്നും നാളെയും യോഗം ചേരണമെന്നും കാവേരി മോണിറ്ററിംഗ് കമ്മിറ്റി(സിഎംസി)യോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സിഎംസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ കോടതി ഉത്തരവ് തുടരും. അടുത്ത തിങ്കളാഴ്ച ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കും.
കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് ഡിസംബര്‍ മൂന്നിന് വാദം കേട്ടുവെങ്കിലും ഒരു സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. കാവേരി നദിയില്‍ നിന്നും പ്രതിദിനം 9,000 ഖാന അടി ജലം തുടര്‍ന്നും വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയും തമിഴ്നാടും സമര്‍പ്പിച്ച ~ഒരു കൂട്ടം ഹരിജികളില്‍ കോടതി വാദം കേട്ടിരുന്നു.
ജലക്ഷാമം മൂലം തമിഴ്നാട്ടില്‍ കൃഷിയെല്ലാം നശിച്ചതായും കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും തമിഴ്നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സി.എസ്. വൈദ്യനാഥന് പറഞ്ഞു. കാവേരി നദീജല തര്‍ക്കത്തില്‍ അനുകൂലമായ പരിഹാരമാര്‍ഗ്ഗം കണ്ടെത്തുന്നതിന് വേണ്ടി ഇരു സംസ്ഥാനത്തേയും മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: