പാറ്റ്ന: ബീഹാറില്‍ സ്ത്രീകള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ബീഹാറില്‍ സുന്ദര്‍ബാദി ഗ്രാമത്തിലാണ് വിലക്കേര്‍പ്പെടുത്തിയത്.വിലക്ക് ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് അംഗങ്ങളും മുതിര്‍ന്ന പൗരന്മാരും പങ്കെടുത്തയോഗത്തിലാണ് സ്ത്രീകള്‍ക്ക് മൊബെയില്‍ ഫോണുകള്‍ക്ക് വിലക്ക് തീരുമാനിച്ചത്. മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും 10,000 രൂപ പിഴ ഈടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ വീടിനു വെളിയില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതു കണ്ടെത്തിയാല്‍ 2000 രൂപ പിഴ ഈടക്കാനാണ് അധികൃതര്‍ അറിയിച്ചു. ബീഹാറില്‍ മൊബെയില്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ആദ്യത്തെ പഞ്ചായത്താണ് സുന്ദര്‍ബാദി ഗ്രാമം. അതേസമയം നേരത്തെ പെണ്‍കുട്ടികള്‍ റോഡിലൂടെ നടക്കുമ്പോള്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഈ പഞ്ചായത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പഞ്ചായത്തിലെ ഒരു പൊതുയോഗത്തിലാണ് മെബെയില്‍ ഫോണിന് വിലക്കേര്‍പ്പെടുത്തിയ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ അലാം വ്യക്തമാക്കി. ഈ വിലക്ക് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത് യുവതിയുവാക്കള്ക്കാണെന്നും സമൂഹത്തില്‍ സത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമണങ്ങള്‍ക്ക് പ്രധാന കാരണം മൊബെയില്‍ ഫോണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൊബെയില്‍ വിലക്കിനെ ഗ്രാമത്തിലെ ഭൂരിഭാഗം പേരും അനുകൂലിച്ചതായി യോഗത്തില്‍ പങ്കെടുത്ത വക്താവ് വ്യക്തമാക്കി. ബീഹാറിലെ പിന്നോക്ക ജില്ലകളിലൊന്നായ കിഷന്‍ഗഞ്ചിലാണ് സുന്ദര്‍ബാദി ഗ്രാമം സ്ഥിതിചെയ്യുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള കിഷന്ഗഞ്ഞജില് 60 ശതമാനം ജനങ്ങളും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: