മുംബൈ: ശിവസേനാ പ്രമുഖിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥാനം ഏറ്റെടുക്കാന്‍ ഉദ്ധവ് താക്കറെ തയ്യാറായില്ല. ബാല്‍ താക്കറെയുടെ സ്ഥാനത്തിന് മറ്റാര്‍ക്കും അര്‍ഹതയില്ലെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. ഇനി മറ്റൊരു സേനാ പ്രമുഖ് ഉണ്ടാകില്ലെന്നും താക്കറെ എല്ലായ്പ്പോഴും ഹിന്ദുഹൃദയസാമ്രാട്ടാണെന്നുമാണ് ഉദ്ധവ് ഇതുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ശിവാജി പാര്‍ക്ക് ഇപ്പോഴും സ്മാരകമാക്കാന് അവസരമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്മാരകത്തിന് സ്ഥലം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഉദ്ധവ്. ശിവാജി പാര്‍ക്കിന്റെ കാര്യം വിട്ട് സംസ്ഥാനത്തെമ്പാടും യാത്ര ചെയ്ത് അണികളെയും പ്രവര്‍ത്തകരെയും നേരിട്ടു കണ്ട് സമ്പര്‍ക്കം ചെയ്യുകയാണ് ഉദ്ധവ്. ഉദ്ധവ് സേനാ പ്രമുഖിന്റെ സ്ഥാനമേറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള ചുമതല പാര്‍ട്ടി ഉദ്ധവിനെത്തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന സേനാ നേതാക്കളുടെ അടിയന്തരപ്രാധാന്യമുള്ള യോഗത്തില്‍ അധികാരം ഉദ്ധവില്‍ നിക്ഷിപ്തമാക്കിയെന്ന് പാര്‍ട്ടി വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗട്ട് പറഞ്ഞു. ഉദ്ധവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നിന്ന് ബാലാ സാഹെബിന്റെ സ്വപ്നം പൂവണിയിക്കുമെന്നും റൗട്ട് കൂട്ടിച്ചേര്‍ത്തു.
വളരെ വൈകാരികമായ അന്തരീക്ഷത്തിലാണ് യോഗം ചേര്‍ന്നത്. ഉദ്ധവിനെയും റൗട്ടിനെയും കൂടാതെ മുന്‍ ലോകസഭാ സ്പീക്കര്‍ മനോഹര്‍ ജോഷി, സുധീര്‍ ജോഷി, ലീലാധര്‍ ധാക്കെ, സുഭാഷ് ദേശായി, രാംദാസ് കദം, ഗജാനന്‍ കീര്‍ത്തികാര്‍ എന്നിവരും പങ്കെടുത്തു. ബാല്‍ താക്കറെയുടെ സ്മാരകം നിര്‍മിക്കുന്നതിലെ വിവാദം ചൂണ്ടിക്കാട്ടിയപ്പോള്‍ അതില്‍ തലയിടാന്‍ താത്പര്യമില്ലെന്നായിരുന്നു ഉദ്ധവിന്റെ മറുപടി. വിവാദം അനവസരത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സേനയുടെ പോരാളി ഇപ്പോഴില്ലെന്ന കാര്യം ഇതുവരെ വിശ്വസിക്കാനായിട്ടില്ലെന്നും ഉദ്ധവ് പറഞ്ഞു. എന്നാലും ഒന്നുമുതല്‍ തുടങ്ങാന്‍ തന്നെയാണ് തീരുമാനം. ഒറ്റയ്ക്കാണെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ കൂട്ടിനുണ്ടെന്നും അടുത്തെവിടെയോ ഉള്ള അദ്ദേഹത്തെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷയും. ശിവസേനാ പ്രവര്‍ത്തകരുടെയും അവസ്ഥ ഇങ്ങനെയാണെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച ദുഃഖത്തെ അതിജീവിക്കണമെന്നും ബാലെ സാഹെബ് കാണിച്ചു തന്ന മാര്‍ഗത്തിലൂടെ പോരാടി വിജയിക്കുകയാണ് വേണ്ടതെന്നും ഉദ്ധവ് പറഞ്ഞു.
ഉദ്ധവിന്റെ രണ്ടാം ആഞ്ചിയോപ്ലാസ്റ്റി നവംബര്‍ 4ന് ആരംഭിക്കാനിരിക്കവെയാണ് പിതാവിന്റെ ആരോഗ്യം കൂടുതല്‍ ക്ഷയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സേനാത്തലവന്റെ വിയോഗത്തില്‍ അര്‍പ്പിച്ച ശ്രദ്ധാഞ്ജലിക്ക് ജനങ്ങളെ നേരില്‍ക്കണ്ട് നന്ദിപറയാന്‍ തിങ്കളാഴ്ച മുതല്‍ ചെറിയയാത്രയിലാണ് ഉദ്ധവ്. എല്ലാവരുടെയും മുന്നില്‍ കൂപ്പുകൈകളുമായി നില്ക്കാന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്. അടുത്തവര്‍ഷം ജനുവരി-ഫെബ്രുവരിയില്‍ ഇക്കാര്യത്തിനായി വിപുലമായ യാത്ര സംഘടിപ്പിക്കും. വീണ്ടും ശിവസേനയെ അധികാരത്തിലെത്തിച്ച് മഹാരാഷ്ട്രയെ വികസിതവും ശക്തവുമായ സംസ്ഥാനമാക്കുകയെന്ന ബാലാ സാഹെബിന്റെ സ്വപ്നം തീര്‍ച്ചയായും പൂര്‍ത്തീകരിക്കും. അതിനായി എത്രവലിയ ത്യാഗവും ചെയ്യും. മണ്ണിന്റെ മക്കളുടെ അവകാശങ്ങള്‍ക്കായി പോരാടും. മറാഠികള്‍ക്കും മുംബൈക്കും ഹിന്ദുത്വത്തിനും വേണ്ടിയായിരിക്കും നിലകൊള്ളുക. ഒപ്പം ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെയും ഇസ്ലാമിക മതമൗലികവാദികള്‍ക്കെതിരെയും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബാല്‍ താക്കറെയുടെ സ്മാരകത്തെക്കുറിച്ച് വിവാദം ആവശ്യമില്ലെന്ന് മകന് ഉദ്ധവ് താക്കറെ. ശിവസേനാ മുഖപത്രമായ സാമ്മ്നയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ ഉദ്ധവ് ഇത് സംബന്ധിച്ച് ആരും വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.
ബാല്‍ താക്കറെയ്ക്ക് പകരം വെയ്ക്കാന്‍ ആരുമില്ല. താക്കറെ ശിവസേനയുടെ തലവനായി തുടര്‍ന്നും നിലനില്ക്കും. താക്കറെ ഉയര്‍ത്തിയ മാറാത്താവാദവും ഹിന്ദുത്വവാദവും മുന്‍നിര്‍ത്തിയായിരിക്കും ശിവസേനയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെന്നും ഉദ്ധവ് വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും നേരിട്ട് ആശയവിനിമയം നടത്താന്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കോല്ഹാപൂരില്നിന്നും ഇന്ന് മുതല്‍ തന്റെ മഹാരാഷ്ട്രായാത്ര ആരംഭിക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി.
ഈ മാസം അഞ്ചിനും ഏഴിനും പതിനാലിനും പതിനാറിനും പാര്‍ട്ടിയുടെ വ്യത്യസ്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും ഉദ്ധവ് പറഞ്ഞു. സംസ്ഥാനത്തെ 35 ജില്ലകളിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 17 നാണ് ബാല്‍താക്കറെ അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: