കൊട്ടാരക്കര: കെ.ടി.ജയകൃഷ്ണന്മാസ്റ്ററെ കൊന്നവരെയും കൊല്ലിച്ചവരെയും കയ്യാമം വയ്ക്കുന്നതുവരെ ബിജെപിക്ക് വിശ്രമമില്ലെന്ന് ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസ്.
ഓയൂരില്‍ ജയകൃഷ്ണന് മാസ്റ്ററുടെ പതിമൂന്നാമത് ബലിദാനവര്ഷത്തില് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് പുനരന്വേഷിക്കുകയാണെങ്കില്‍ ടി.പി.വധത്തില്‍ കുഞ്ഞനന്തന് നടന്നതുപോലെ തലയില്‍ പര്‍ദ്ദയിട്ട് പിണറായിയും കൂട്ടികളും കേരളത്തില്‍ നടക്കേണ്ടിവരും. അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും പ്രത്യയശാസ്ത്രങ്ങളെ നശിപ്പിക്കാമെന്ന് ബിജെപി കരുതുന്നില്ല. ഒരു കാലത്ത് ഭാരതത്തിന്റെ ഭരണം നിയന്ത്രിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ അവരുടെ തകര്‍ച്ച ആസന്നമായതിന്റെ സൂചനയാണ്. പലപ്പോഴും ഇത് ഭീകരസംഘടനയാണോ എന്നു തോന്നുംവിധമാണ് പ്രവര്‍ത്തനങ്ങള്‍. എം.എം.മണി കേസിലെതുപോലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ജയകൃഷ്ണന് മാസ്റ്റര്‍ കേസ് എത്രയും വേഗം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എന്നാല്‍ മാത്രമേ എ.കെ.ജി സെന്റര്‍ മുതല്‍ മൊകേരി ബ്രാഞ്ച് വരെയുള്ള ഗൂഡാലോചന വെളിച്ചത്തുവരു.
സിപിഎമ്മിന് അധികാരം മത്രമല്ല, അടിത്തറയും നഷ്ടപ്പെട്ടു. പ്രസക്തിയുമില്ലാതായി. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ച പാരമ്പര്യം ഉള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസും പോലീസുകാരും ഓര്‍ക്കുന്നത് നല്ലതാണ്. മദനിയുടെ വിഷയത്തില്‍ സൂഫിയയുടെ കണ്ണുനീര് കാണുന്ന സിപിഎമ്മുകാര്‍ കോയമ്പത്തൂരില്‍ മരിച്ച നിരപരാധികളുടെ കുടുംബങ്ങളുടെ കണ്ണീര് കാണാതെ പോയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അപചയം വ്യക്തമാക്കുന്നതാണെന്നും പി.കെ.കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് കെ.ആര്.രാധാകൃഷ്ണന് അധ്യക്ഷനായിരുന്നു. വയക്കല്‍ മധു, കിഴക്കനേല സുധാകരന്, ബി.രാധാമണി, ബിനുമോന്, സജി കരവാളൂര്‍, ഇരണൂര്‍ രതീഷ്, അഡ്വ.രാജേന്ദ്രന്‍പിള്ള, വയ്യാനം സുരേഷ്, എസ്.വിജയന്, വസന്ത ബാലചന്ദ്രന്, പുത്തയം ബിജു, പ്രശാന്ത് കുണ്ടറ, പൂയപ്പള്ളി അനില്‍, അരിങ്ങന്നൂര് മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: