ന്യൂദല്‍ഹി: നവംബറില്‍ വാഹന വിപണിയില്‍ ഉണര്‍വ് പ്രകടമായി. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മതാക്കളായ മാരുതി സുസുക്കിയുടെ വാഹന വില്പന കഴിഞ്ഞ മാസം 12.45 ശതമാനം ഉയര്‍ന്ന് 1,03,200 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 91,772 യൂണിറ്റാണ് വിറ്റഴിച്ചത്. നവംബറില്‍ ആഭ്യന്തര വിപണിയില്‍ 90,882 യൂണിറ്റ് കാറുകളാണ് വിറ്റത്. 9.67 ശതമാനമാണ് വര്‍ധനവ്. 2011 നവംബറില്‍ 82,870 യൂണിറ്റാണ് വിറ്റഴിച്ചത്.
കയറ്റുമതി 38.37 ശതമാനം വര്‍ധിച്ച് 12,318 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8,902 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ യാത്രാക്കാര്‍ വില്പനയില് 2.35 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 74,793 യൂണിറ്റ് കാറുകളാണ് ഈ വിഭാഗത്തില്‍ വിറ്റത്.
അതേ സമയം ചെറുകാറുകളായ മാരുതി 800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര്, എന്നിവയുടെ വില്പന 5.76 ശതമാനം ഇടിഞ്ഞ് 36,679 യൂണിറ്റിലെത്തി. കഴിഞ്ഞ നവംബറിലിത് 38,921 യൂണിറ്റായിരുന്നു. എസ്റ്റിലോ, സ്വിഫ്റ്റ്, റിറ്റ്സ് മോഡലുകളുടെ വില്പന 7.63 ശതമാനം ഉയര്‍ന്ന് 23,849 യൂണിറ്റിലെത്തി. നവംബറില്‍ മാത്രം മാരുതിയുടെ ജനപ്രിയ മോഡലായ ഡിസയറിന്റെ വില്പന 29.79 ശതമാനം ഉയര്‍ന്ന് 13,502 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,403 യൂണിറ്റായിരുന്നു.
സെഡാന് എസ്എക്സ്4 ന്റെ വില്പന 51.71 ശതമാനം ഇടിഞ്ഞ് 692 യൂണിറ്റായി. കിസാഷിയുടെ വില്പനയും ഇടിഞ്ഞു.
നവംബറില്‍ ഫോഡ് ഇന്ത്യയുടെ വില്പനയിലും നേരിയ വര്‍ധനവുണ്ടായി. 10,155 യൂണിറ്റ് വാഹനങ്ങളാണ് ഇക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,091 യൂണിറ്റായിരുന്നു. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വില്പന ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം 8,322 യൂണിറ്റാണ് വില്പന നടത്തിയതെങ്കില്‍ ഈ വര്‍ഷം ഇത് 5,944 യൂണിറ്റായിരുന്നു. 28.57 ശതമാനമാണ് ഇടിവെന്ന് ഫോഡിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം കമ്പനിയുടെ കയറ്റുമതിയില്‍ റെക്കോഡ് വര്‍ധനവ് ഉണ്ടായി. 4,211 യൂണിറ്റാണ് കഴിഞ്ഞ മാസം കയറ്റുമതി നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,769 യൂണിറ്റായിരുന്നു.
എന്നാല്‍ ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സിന്റെ വില്പന 26 ശതമാനം ഇടിഞ്ഞു. 10,352 യൂണിറ്റാണ് നവംബറില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,956 യൂണിറ്റായിരുന്നു വില്പന. രണ്ട് പ്ലാന്റുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് വാര്‍ഷിക ഉത്പാദന ശേഷി 2,10,000 യൂണിറ്റായി ഇടിഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,10,000 യൂണിറ്റായിരുന്നുവെന്ന് ടൊയോട്ട ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: