മാലി: മാലിദ്വീപ് സര്‍ക്കാരും ഇന്ത്യന്‍ കമ്പനിയായ ജിഎംആര്‍ ഗ്രൂപ്പും തമ്മില്‍ എയര്‍പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് മലേഷ്യ രംഗത്ത്. മാലിദ്വീപില്‍ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതിന് ജിഎംആര്‍ ഗ്രൂപ്പും മലേഷ്യ എയര്‍പോര്‍ട്ട്സ് ഹോള്‍ഡിംഗ്സ് ബെര്‍ഹാദും(എംഎഎച്ച്ബി) നേതൃത്വം നല്കുന്ന കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ യഥാക്രമം പുതുക്കുന്നതിന് സാധിക്കാത്തതിനെ തുടര്‍ന്ന് മാലി വിടാന്‍ ജിഎംആര്‍ ഗ്രൂപ്പിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നത്.
മലേഷ്യന്‍ വിദേശകാര്യ മന്ത്രി അനിഫഹ് അമാനും മാലീദ്വീപ് വിദേശ കാര്യ മന്ത്രി അബ്ദുള്‍ സമദ് അബ്ദുള്ളയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. മാലി സര്‍ക്കാരുമായുള്ള ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അനിഫഹ് അമന് പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാന്‍ കാരണം കാണുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജിഎംആറിന് 77 ശതമാനവും മലേഷ്യന്‍ എയര്‍പോര്‍ട്ട്സിന് 23 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. എംഎഎച്ച്ബി നിലവില്‍ മൂന്ന് വിദേശ വിമാനത്താവളങ്ങളുടെ മേല്‍നോട്ടമാണ് നടത്തുന്നത്. ഇന്ത്യയില്‍ ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം, ഹൈദ്രാബാദ് അന്താരാഷ്ട്ര വിമാനത്താവളം, തുര്‍ക്കിയിലെ സബിഹ ഗോക്സന്‍ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണവ. മലേഷ്യയില്‍ തന്നെ കോലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പടെ 39 എയര്‍പോര്‍ട്ടുകളുടെ മേല്‍നോട്ട ചുമതല എംഎഎച്ച്ബിയ്ക്കാണ്.
അതേസമയം ജിഎംആറുമായിട്ടുള്ള കരാര്‍ അവസാനിപ്പിച്ച നടപടിയ്ക്കെതിരെ ഇന്ത്യ ശക്തമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: