കൊച്ചി: കല്യാണ്‍ സില്‍ക്സ് തിരുവല്ലയിലെത്തുന്നു. എംസി റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ലോകോത്തര ഷോറൂം നടന് പൃഥ്വിരാജ് ഡിസംബര്‍ 6 ന് ഉദ്ഘാടനം ചെയ്യും.
സൗകര്യങ്ങളുടേയും വലിപ്പത്തിന്റേയും വൈവിധ്യങ്ങളുടേയും കാര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും വലിയ ഷോറൂമാകും കല്യാണ്‍ സില്‍ക്സിന്റേത്. ആറ് നിലകളിലായി 40,000 ചതുരശ്ര അടി ഷോപ്പിംങ്ങ് സ്പേസാണ് കല്യാണ്‍ സില്‍ക്സ് തിരുവല്ലയില്‍ ഒരുക്കിയിരിക്കുന്നത്. ബ്ലൗസ് മെറ്റീരിയല്‍സിന് മാത്രമായുള്ളതാണ് ഗ്രൗണ്ട് ഫ്ലോര്‍. കിഡ്സ് വെയര്‍ ശേഖരമാണ് ഒന്നാം നിലയില്‍. ഇന്ത്യയിലെ എല്ലാ പ്രമുഖ കിഡ്സ് വെയര്‍ ബ്രാന്‍ഡുകളും ഈ ഫ്ലോറില്‍ അണിനിരക്കും. ചുരിദാര്‍ മെറ്റീരിയല്‍സ്, റെഡിമെയ്ഡ് സല്‍വാര്‍സ്, റണ്ണിങ്ങ് ഡ്രസ്സ് മെറ്റീരിയല്‍സ്, ലേഡീസ് വെസ്റ്റേണ്‍ വെയര്‍, ലേഡീസ് ഇന്നര്‍വെയര്‍ എന്നിവയുടെ ഏറ്റവും വലതും നൂതനവുമായ ശ്രേണിയാണ് രണ്ടാംനിലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാരികളാണ് മൂന്നാം നിലയില്‍. ഇന്ത്യയിലെ വിവിധ ദിക്കുകളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് ഫാന്‍സി സാരി, ഷിഫോണ്‍ സാരി, കോട്ടണ്‍ സാരി, സെറ്റ് സാരി എന്നിവയുടെ മനോഹര കളക്ഷനുകളാണ് ഇവിടെ ലഭ്യമാകുക. മംഗല്യപട്ടിന്റെയും അനുബന്ധ ശ്രേണികളാണ് നാലാം നിലയില്‍. ഇതേ ഫ്ലോറില്‍ തന്നെ ബനാറസ് സില്‍ക്ക്, മൈസൂര്‍ സില്‍ക്ക്, ഡിസൈനര്‍ സാരി എന്നിവയുടെ വിപുലമായ കളക്ഷനുകളും സജ്ജീകരിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ഗാഗ്ര ചോലി, ലാച്ച, മെന്‍സ് എത്തനിക് വെയര്‍, സ്യൂട്ട്സ്, ഷെര്‍വാണി, ബ്ലേയ്സേഴ്സ് എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികളും ഇവിടെ ലഭ്യമാണ്. അഞ്ചാമത്തെ ഫ്ലോറില്‍ മെന്‍സ് വെയറിലെ പുതിയ ആശയങ്ങളും അത്യപൂര്‍വ ശ്രേണികളുമാണ്. ഫോര്‍മല്‍ വെയര്‍, മെന്‍സ് ഇന്നര്‍ വെയര്‍, ക്യാഷ്വല്‍ വെയര്‍, ഷര്‍ട്ടിങ്ങ്, സ്യൂട്ടിങ്ങ്സ്, ദോത്തി എന്നിവയുടെ തികച്ചും പുതുമയാര്‍ന്ന കളക്ഷനുകളാണ് ഇവിടെ അണിനിരത്തിയിരിക്കുന്നത്.
“കേരളത്തിലെ ഓരോ നഗരത്തിലും അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് സമുച്ചയങ്ങള്‍ പണിതുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കല്യാണ്‍ സില്‍ക്സ് പ്രവര്‍ത്തിച്ച് വരുന്നത്. അതിവിപുലമായ സെലക്ഷനുകളും ഹൃദ്യമായ സേവനവും ലഭ്യമാക്കാവുന്നതില്വച്ചേറ്റവും കുറഞ്ഞ വിലയും ഒരുക്കുവാന്‍ അതീവശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമന് പറഞ്ഞു.
2013 ന്റെ ആരംഭത്തോടെ കൂടുതല്‍ ഷോറൂമുകള്‍ കല്യാണ്‍ സില്‍ക്സ് ശൃംഖലയുടെ ഭാഗമാകും. ഇതില്‍ ആദ്യത്തേത് ഉയരുക ഷാര്‍ജയിലായിരിക്കും. കര്‍ണാടകത്തില്‍ മാംഗ്ലൂര്‍, മൈസൂര്‍, ഹുബ്ലി, ബെല്‍ഗാം എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറക്കുവാന്‍ കല്യാണ്‍ സില്‍ക്സ് പദ്ധതിയിടുന്നുണ്ട്. തിരുവല്ലയ്ക്ക് ശേഷം തിരുവനന്തപുരത്തായിരിക്കും അടുത്ത ഷോറൂം ഒരുങ്ങുക. ഇതിന് പുറമെ ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കല്യാണ്‍ സില്‍ക്സിന്റെ വിപണന ശൃംഖല വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: