ബംഗളുരു: കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിനായി കര്‍ണാടക- തമിഴ് നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയില്‍ സമവായത്തിലെത്താന്‍ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല. കൂടുതല്‍ വെള്ളം വിട്ടുനല്‍കാന്‍ ആകില്ലെന്നു കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ വ്യക്തമാക്കിയതായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.
സുപ്രീം കോടതി നിര്‍ദേശമനുസരിച്ചാണ് ഇരു മുഖ്യമന്ത്രിമാരും ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തെ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് പ്രശ്നത്തിന് രമ്യമായ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. 32ടി.എം.സി അടി വെള്ളം വിട്ടു തരണമെന്ന് ചര്‍ച്ചയില്‍ താന്‍ അറിയിച്ചത്. എന്നാല്‍ ഇകാര്യം കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ നിരാകരിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
കര്‍ണാടകം ഇപ്പോള്‍ ജലക്ഷാമം അഭിമുഖീകരിക്കുകയാണെന്നതിനാല് ഇനി കൂടുതല്‍ കാവേരി ജലം വിട്ടുകൊടുക്കാനാവില്ലെന്നാണ് ചര്‍ച്ചയില്‍ കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കിയത്. സുപ്രീംകോടതി നാളെ കേസില്‍ വീണ്ടും വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: