ഹജിപ്പൂര്‍:ഏഷ്യയിലെ ഏറ്റവും വലിയ മൃഗപ്രദര്ശനമായ സോനേപൂര്‍ മേളക്ക് ബീഹാറില്‍ തുടക്കമായി. സരണ്‍ ജില്ലയിലെ സോനേപൂരില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ക്ക് നടുവിലാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന മേള സംഘടിപ്പിച്ചിരിക്കുന്നത്. ആന, കുതിര, ആട്, മുയല്, നായ, കഴുത തുടങ്ങിയ മൃഗങ്ങളെ ഇവിടെ നിന്ന് വാങ്ങാനാകും. ഹരിഹര്‍ ക്ഷേത്രമേളയെന്നും ഇതറിയപ്പെടുന്നുണ്ട്. വിദേശരാജ്യങ്ങളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റിയ മേളയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുക്കുന്നത്. മൃഗങ്ങളുടെ പ്രദര്‍ശനം കൂടാതെ വസ്ത്രങ്ങളുടെയും കരകൗശലവസ്തുക്കളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26 വരെ മേള നീളും. ആനകളെ വാങ്ങാനായി ചന്ദ്രഗുപ്തമൗര്യനാണ് ഇത്തരത്തിലൊരു മേളക്ക് തുടക്കം കുറിച്ചതെന്നാണ് കരുതുന്നത്. കാര്‍ത്തികമാസത്തിലെ പൗര്ണമിദിനത്തിന് മുന്നോടിയായി ഗംഗ, ഗന്ധക് നദികളുടെ സംഗമസ്ഥാനത്താണ് മേള തുടങ്ങുന്നത്. ബീഹാറിന്റെ തനതുസംസ്ക്കാരം വ്യക്തമാക്കുന്ന കലാപ്രദര്‍ശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: