കൊട്ടാരക്കര: ഭാരതത്തില്‍ നിന്ന് പതിനായിരക്കണക്കിന് ധീരദേശാഭിമാനികള്‍ രക്തം ചിന്തി നാടുകടത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനികള്‍ ഇന്ന് പല രൂപത്തിലാണ് ഭാരതത്തെ കീഴ്പ്പെടുത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പറഞ്ഞു.
കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ അതിര്ത്തിവന്ദനം നടത്തി തിരിച്ചുവന്ന ധര്മ്മഭടന്മാര്ക്ക് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര്യാനന്തരം മാറിമാറിവന്ന ഭരണകര്‍ത്താക്കളുടെ ഇഛാശക്തിയില്ലായ്മ കാരണം ഭാരതത്തിന്റെ 1,85,000 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂമിയാണ് നഷ്ടപ്പെട്ടത്. ഭാരതവിരുദ്ധപോരാട്ടങ്ങള്ക്ക് ഭാരതത്തെ തന്നെ വേദിയാക്കിയിരുന്ന ദുരന്തചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്.
മതേതരഭാരതത്തിന്റെ വക്താക്കള്‍ ആയ ഭരണാധികാരികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ ഭാരതത്തെ വൈദേശികശക്തികള്‍ക്ക് അടിമപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ മറുഭാഗത്ത് രാഷ്ട്രവിരുദ്ധശക്തികള്‍ വിവിധ രൂപത്തില്‍ ഭാരതത്തിനെതിരെ ആയുധം എടുക്കുന്നു.
ഈ സാഹചര്യത്തില്‍ നമ്മുടെ അതിര്‍ത്തികള്‍ ശക്തമാക്കുന്നില്ല. ഭാരതത്തിന്റെ ശിരസ് തന്നെ വെട്ടി പാക്കിസ്ഥാന് നല്‍കാനും ചിലര്‍ മത്സരിക്കുമ്പോള്‍ രാഷ്ട്രസ്നേഹികള്‍ സട കുടഞ്ഞെഴുല്ക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആവശ്യം ഉന്നയിക്കുന്നവരെ വര്‍ഗീയവാദികളെന്ന് വിളിച്ച് മാറ്റിനിര്‍ത്താന്‍ വലിയ ഗൂഡാലോചന തന്നെ അണിയറയില്‍ നടക്കുന്നു. ഏത് പേരിട്ടുവിളിച്ചാലും രാഷ്ട്രസംരക്ഷണകാര്യത്തില് ഹിന്ദുത്വപ്രസ്ഥാനങ്ങള്‍ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിട്ട. ലഫ്.കേണല്‍ ആര്.എസ്.പിള്ള അധ്യക്ഷനായിരുന്നു.
ജില്ലാ സംഘചാലക് ആര്.ദിവാകരന്, ശാരിരിക് പ്രമുഖ് അനില്‍കുമാര്‍, തിരിച്ചെത്തിയ ധര്മഭടന്മാരായ ആര്.ജയപ്രകാശ്, ഉമേഷ്ബാബു, ആര്.സതീഷ്, ജി.അനീഷ്, സി.പി.രാജേഷ്, എസ്.ആദര്‍ശ്കുമാര്‍, പി.ആര്.ശങ്കര്‍ജി, പ്രവീണ്‍, പി.സി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: