ഗുഡ്ഗാവ്: ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജറാളിന്റെ നില ഗുരുതരമായി തുടരുന്നു.ഗുജറാളിനു നടത്തിയ പരിശോധനകളുടെ ഫലം ചൊവ്വാഴ്ച പുറത്തു വരും. നവംബര്‍ 19 നാണ് അദ്ദേഹത്തെ ഗുഡ്ഗാവിലെ മെഡിസിറ്റി മെഡാന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു വര്‍ഷമായി ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുന്ന ഗുജറാളിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: