കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അസഹിഷ്ണുവായ നേതാവാണെന്നും മറ്റുള്ളവരെ കേള്‍ക്കുന്ന വ്യക്തിയല്ലെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജു. ജനങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും വിമര്‍ശനങ്ങളെ നന്നായി കാണാത്തവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമതയെപ്പോലുള്ള മുഖ്യമന്ത്രിമാര്‍ക്ക് ചുറ്റും എപ്പോഴും ഏറാന്മൂളികളുണ്ടാകുമെന്നും കട്ജു പറഞ്ഞു.
പേടിയില്ലാതെ എതിര്‍ത്ത് പറയാന്‍ കഴിയുന്നവരും മമതക്കൊപ്പം ഉണ്ടാകണം. സര്‍ക്കാരിനെ നയിക്കാന്‍ നല്ല ഉപദേശകരുണ്ടാകണമെന്നും ഇക്കാര്യം ചാണക്യന് അര്‍ത്ഥശാസ്ത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. മമതയെ താന്‍ മുമ്പ് പുകഴ്ത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നെന്ന തോന്നല്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുവാണ്. മറ്റുള്ളവരെ ശ്രദ്ധിക്കാതെ മമതക്ക് സര്‍ക്കാരിനെ മുന്നോട്ട് നയിക്കാന്‍ കഴിയില്ലെന്നും കട്ജു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: