കണ്ണൂറ്: പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഡയറക്ടര്‍ രാജിവെച്ചു. കോളേജിണ്റ്റെ ചുമതലയുള്ള ഡയറക്ടര്‍ എ.സി.മാത്യുവാണ് രാജിവെച്ചത്. രാജിക്കത്ത് ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ് ഭരണസമിതി ചെയര്മാന് എം.വി.ജയരാജന് ദൂതന് മുഖാന്തിരം എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ സിപിഎം നേതൃത്വത്തിണ്റ്റെ അറിവോടെയും ഒത്താശയോടെയും നടക്കുന്ന വഴിവിട്ട നടപടികളാണ് അദ്ദേഹത്തിണ്റ്റെ രാജിക്ക് വഴിയൊരുക്കിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്തയ്ക്ക് പിന്നില്‍ മാത്യുവാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഇയാള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ഒരു ഡയറക്ടറുടെ മകള്‍ക്ക് പിജി സീറ്റില്‍ ഫീസ് കുറച്ചുകൊടുത്തതായുള്ള വാര്‍ത്തയാണ് കഴിഞ്ഞമാസം ചില പത്രങ്ങളിലൂടെ പുറത്തുവന്നത്. വാര്‍ത്ത മാത്യുവാണ് പത്രത്തിന് ചോര്ത്തിക്കൊടുത്തതെന്നായിരുന്നു ആരോപണം. എന്നാല്‍ ഭരണസമിതിയിലെ സിപിഎം അംഗങ്ങള്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക് മാത്യു കൂട്ടുനില്‍ക്കാത്തതാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. ചിലര്‍ നടത്തുന്ന ക്രമക്കേടുകളെ കുറിച്ച് മാത്യു പരാതി നല്‍കിയിരുന്നു. ഇതിണ്റ്റെ പ്രതികാരമായി ആസൂത്രിതമായി നടപ്പാക്കിയതാണ് ആരോപണമെന്നും സൂചനയുണ്ട്. ഡയറക്ടറായി ചുമതലയേറ്റെടുത്ത് ഒന്നര വര്‍ഷക്കാലത്തിനിടയില്‍ നിരവധി തവണ മാത്യു ഭരണസമിതിയുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്തിരുന്നു. ദൈവം പോലും വിചാരിച്ചാല്‍ കോളേജിനെ രക്ഷിക്കാന്‍ കഴിയില്ലെന്നും സ്ഥാപനത്തിലേക്ക് ഇനി തിരിച്ചുപോകില്ലെന്നും സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതിയാണ് ജോലി ഏറ്റെടുത്തിരുന്നതെന്നും മാത്യു ചില മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ കഴിഞ്ഞദിവസം പറഞ്ഞിരിന്നു. കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ഒടുവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ആര്‍ഡിഒ പദവിയിലെത്തി വിരമിച്ച മാത്യു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിണ്റ്റെ കാലത്ത് മന്ത്രി പി.കെ.ശ്രീമതിയുടെ പിഎ ആയിരുന്നു. ഇതിനുശേഷം ൨൦൧൧ മാര്‍ച്ച് ൪ന് കോളേജില്‍ ഡയറക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഭരണസമിതിയുടെ ഭാഗത്തുനിന്നും സിഎംപി അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ സിപിഎമ്മിനകത്തും കോളേജിണ്റ്റെ മുന്നോട്ടുള്ള പ്രയാണത്തിലും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: