ശാസ്താംകോട്ട: കാമ്പസ് ഫ്രണ്ട് സംഘം വിദ്യാര്‍ത്ഥിയെ സ്കൂള്‍ കോമ്പൗണ്ടിലിട്ട് മര്‍ദ്ദിച്ചശേഷം ശബരിമല മാല പൊട്ടിച്ചെറിഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് തഴവാ ജിജിഎച്ച്എസ്എസിലാണ് സംഭവം. ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥി അജിത്തി(16)നാണ് ക്രൂരമര്‍ദനമേറ്റത്. സ്കൂള്‍ കെട്ടിടത്തിന് പിന്നില്‍ സബ്ജില്ലാ കലോത്സവത്തിന്റെ പരിശീലനം നടത്തുന്നതിനിടെ ഒരു സംഘം കാമ്പസ് ഫ്രണ്ട് അക്രമികള്‍ അജിത്തിനെ വളഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടിലൂടെ വലിച്ചിഴച്ച് അജിത്തിന്റെ കഴുത്തില്‍ കിടന്ന ശബരിമല മാല പൊട്ടിച്ചു സമീപത്തെ പറമ്പില്‍ എറിഞ്ഞു. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്കൂളില്‍ യൂണിഫോം ധരിക്കാതെ എത്തുന്നുവെന്ന് പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞതിന്റെ പേരിലാണ് അജിത്തിന് നേരെ അക്രമം കാട്ടിയതെന്ന് പറയുന്നു. സംഭവം അറിഞ്ഞ് സ്കൂളില്‍ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയായി. സ്കൂള്‍ അധികൃതര്‍ വിവിരം അറിയിച്ചതിനെത്തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ നിന്നും പോലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: