രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈയില്‍ 2008 നവംബര്‍ 26 ന് നടന്നത്. ഭീകരാക്രമണം നടന്ന് നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് അജ്മല്‍ അമീര്‍ കസബിനെ തൂക്കിലേറ്റുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ നാള്‍വഴികളിലൂടെ……….
2008
നവംബര്‍ 26: അജ്മല്‍ അമാര്‍ കസബ് ഉള്‍പ്പെടുന്ന സംഘം ഛത്രപതി ശിവജി ടെര്മിലന്, താജ് മഹല്‍ പാലസ്, ലിയോപോള്‍ഡ് കഫേ, കാമോ ഹോസ്പിറ്റല്‍, നരിമാന് ഹൗസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. ഇവിടെ 80 ലധികം പേരാണ് കൊല്ലപ്പെട്ടത്.
നവംബര്‍ 27: കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കസബിനെ ജീവനോടെ പോലീസ് പിടികൂടി. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കസബിനെ തിരിച്ചറിഞ്ഞത്.
നവംബര്‍ 29: മറ്റ് ഒമ്പത് ഭീകരരും കമാന്റോ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
നവംബര്‍ 30: താന്‍ ലഷ്കറെ തൊയ്ബ പ്രവര്‍ത്തകനാണെന്നും പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കസബ് പോലീസിന് മൊഴി നല്കി. പോലീസിന് മുമ്പില്‍ കസബ് കുറ്റസമ്മതവും നടത്തി.
ഡിസംബര്‍ 27-28: പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തി.
2009
ജനുവരി 13: മുംബൈ ആക്രമണക്കേസ് പ്രത്യേക ജഡ്ജിയായി എംഎല് തഹലിയാനി നിയമിതനായി
ജനുവരി 16: കസബിന്റെ വിചാരണക്കായി ആര്‍തര്‍ റോഡ് ജയില്‍ തെരഞ്ഞെടുത്തു.
ഫെബ്രുവരി 5: കസബിന്റെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചു.
ഫെബ്രുവരി20-21: മജിസ്ട്രേറ്റിന് മുമ്പില്‍ കസബ് കുറ്റം സമ്മതിച്ചു.
ഫെബ്രുവരി 22: സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഉജ്വല്‍ നികമിനെ നിയമിച്ചു.
ഫെബ്രുവരി 25: കസബിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ 11000 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നു.
ഏപ്രില്‍ 15: കസബിന്റെ അഭിഭാഷകയായ അഞ്ജലി വാഖമറെ കേസ് ഒഴിയുന്നു.
ഏപ്രില്‍ 16: അബ്ബാസ് കാസ്മി കേസ് ഏറ്റെടുക്കുന്നു.
ഏപ്രില്‍ 17: കോടതിയില്‍ കസബ് വീണ്ടും കുറ്റം ഏറ്റ് പറയുന്നു.
ഏപ്രില്‍ 20: 312-ാം വകുപ്പനുസരിച്ച് പ്രോസിക്യൂഷന് കുറ്റം ആരോപിച്ചു.
ഏപ്രില്‍ 29: കസബിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദം കോടതി തള്ളുന്നു.
മെയ് 6: ചാര്‍ജ് ഷീറ്റ് ലഭിച്ച കസബ് കുറ്റാരോപണം നിഷേധിച്ചു. 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയത്.
മെയ് 8: കസബിനെ ദൃക്സാക്ഷി തിരിച്ചറിയുന്നു.
ജൂണ്‍ 23: കേസുമായി ബന്ധപ്പെട്ട് ഹഫീസ് സയിദ്, സക്കീര്‍ റഹ്മാന് ലഖ്വി എന്നിവരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
നവംബര്‍ 30: അബ്ബാസ് കാസ്മി കസബിന്റെ വക്കാലത്ത് ഒഴിയുന്നു.
ഡിസംബര്‍ 1: കെപി. പവാര്‍ കാസ്മിക്ക് പകരക്കാരനായി വരുന്നു.
ഡിസംബര്‍ 16: കേസ് നടപടികള്‍ പൂര്‍ത്തിയാകുന്നു.
ഡിസംബര്‍ 18: കസബ് വീണ്ടും കുറ്റം നിഷേധിച്ചു.
മാര്‍ച്ച് 31: കേസിന്റെ വിചാരണ കഴിഞ്ഞു. വിധി പറയുന്നത് മെയ് മൂന്നിലേക്ക് മാറ്റി. കേസിലെ മറ്റ് പ്രതികളായ സബൗദ്ദീന്‍ അഹമ്മദിനെയും ഫഹീം അന്‍സാരിയേയും കോടതി കുറ്റവിമുക്തനാക്കി.
2010
മെയ് 6: വിചാരണ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കസബ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
2011
ഫെബ്രുവരി 21: പ്രത്യേക കോടതി വിധി മുംബൈ കോടതി ശരിവെച്ചു.
മാര്‍ച്ച്: ഹൈക്കോടതി വിധിയ്ക്കെതിരെ കസബ് സുപ്രീം കോടതിയെ സമീപിച്ചു.
ഒക്ടോബര്‍ 10: കസബിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു. തന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്ന് കസബ് സുപ്രീംകോടതിയോട് അപേക്ഷിച്ചു.
ഒക്ടോബര്‍ 18: പ്രതികളെ വിട്ടയച്ചത് റദ്ദാക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.
2012
ജനുവരി 31: സ്വതന്ത്രവും സത്യസന്ധവുമായ വിചാരണ തനിക്ക് ലഭിച്ചില്ലെന്ന് കസബ് സുപ്രീം കോടതിയെ അറിയിച്ചു.
ഏപ്രില്‍25: രണ്ടര മാസം നീണ്ടു നിന്ന വിചാരണക്ക് അവസാനംമായി.
ആഗസ്റ്റ്: പാക്കിസ്ഥാനിലെ ഭീകരര്‍ കസബിനോടും കൂട്ടരോടും സംസാരിച്ചത് കോടതി ശേഖരിച്ചു.
ആഗസ്റ്റ് 29: റിവ്യു ഹര്‍ജിയിലും സുപ്രീം കോടതി വധശിക്ഷ നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.
ഒക്ടോബര്‍ 16: കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു.
നവംബര്‍ 5: രാഷ്ട്രപതി ദയാഹര്‍ജി തള്ളി.
നവംബര്‍ 8: രാഷ്ട്രപതിയുടെ തീരുമാനം ഔദ്യോഗികമായി മഹാരാഷ്ട്ര സര്‍ക്കാരിന് ലഭിച്ചു.
നവംബര്‍ 21: അജ്ബല്‍ കസബിനെ പൂനെയിലെ യേര്‍വാഡ ജയിലില്‍ വെച്ച് തൂക്കിലേറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: