മട്ടന്നൂറ്‍: വീടുകളും ക്ഷേത്രങ്ങളും കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്യുന്ന യുവാവ് മട്ടന്നൂറ്‍ പോലീസിണ്റ്റെ പിടിയിലായി. നാദാപുരം കക്കട്ടില്‍ തുമ്പകുന്നില് അബ്ദുള്‍ കബീറിനെ(൩൨)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ ചാലോട് ബസ് സ്റ്റാണ്റ്റിന് സമീപത്തുവെച്ച് മട്ടന്നൂറ്‍ സിഐ ടി.എന്‍.സജീവും എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും ൩൨൦ രൂപയും കണ്ടെടുത്തു. കഴിഞ്ഞദിവസം നായാട്ടുപാറ ചോല അമ്പലത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ലഭിച്ച തുകയാണിതെന്ന് അബ്ദുള്‍ കബീര്‍ പോലീസിനോട് സമ്മതിച്ചു. കണ്ണൂറ്, കോഴിക്കോട് ജില്ലകളിലായി ൫൦ ഓളം കവര്‍ച്ചാ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. പട്ടാന്നൂരിലെ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മൂന്ന് പവന് തൂക്കം വരുന്ന പത്തോളം മോതിരങ്ങളും പനയത്താംപറമ്പിലെ സജിത്തിണ്റ്റെ വീട്ടില്‍ നിന്നും ൨ പവന് തൂക്കം വരുന്ന വളയും കൊളപ്പയിലെ വര്‍ക്ക് ഷോപ്പില്‍ നിന്നും ൧൦,൦൦൦ രൂപയും അര പവന് സ്വര്‍ണാഭരണങ്ങളും കൊളപ്പയിലെ പള്ളിയിലെ ഉസ്താദ് താമസിക്കുന്ന മുറിയില്‍ നിന്നും ൫൦൦൦ രൂപയും മോഷ്ടിച്ചത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ചക്കരക്കല്ല്, കുംഭം, ആയിപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും മറ്റും മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇരിക്കൂറില്‍ താമസിക്കുന്ന ഇയാള്‍ പതിനാറാം വയസ്സിലാണ് മോഷണം തുടങ്ങിയത്. ബസ്സുകളില്‍ സഞ്ചരിച്ച് ഒറ്റപ്പെട്ട വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. ഒരു വൃദ്ധയുടെ കമ്മല്‍ പിടിച്ചുപറിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നര വര്‍ഷത്തോളം കണ്ണൂറ് സെന്ട്ര ല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. പിടിയിലായ കബീറിനെ ഇരിട്ടി ഡിവൈഎസ്പി പി.എം.പ്രദീപ് കുമാറിണ്റ്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. സ്ക്വാഡ് അംഗങ്ങളായ ബേബി ജോര്‍ജ്ജ്, റാഫി അഹമ്മദ്, റജി സ്കറിയ, കെ.ജയരാജന്, പി.വിനോദ് കുമാര്‍, മാത്യു ജോസഫ്, ബെന്നി എന്നിവരാണ് പ്രതിയെ പിടികൂടാന്‍ സിഐക്കൊപ്പം ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: