കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ വരവറിയിച്ച് സംസ്ഥാനവ്യാപകമായി മണ്ഡലാടിസ്ഥാനത്തില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ഗോകുലസംഗമങ്ങള്ക്ക് കൊച്ചി മഹാനഗരത്തില്‍ തുടക്കമായി. എളമക്കര സരസ്വതി വിദ്യാനികേതനില്‍ നടന്ന കലൂര്‍, ദേവന്‍കുളങ്ങര മണ്ഡലങ്ങളിലെ ബാലഗോകുല സംഗമത്തിന്റെ ഉദ്ഘാടനം പിന്നണിഗായിക പൂര്‍ണശ്രീ ഹരിദാസ് ഭൂമിപൂജയോടുകൂടി നിര്‍വഹിച്ചു. 18 മുതല്‍ 25 വരെ വിവിധ മണ്ഡലങ്ങളില്‍ നൂറുകണക്കിന് ഗോകുലാംഗങ്ങള്‍ പങ്കെടുക്കുന്ന ഗോകുല സംഗമങ്ങള്‍ അരങ്ങേറും. പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തിപിടിച്ച് ഓരോ മണ്ഡലത്തിലും നടക്കുന്ന ഗോകുലസംഗമങ്ങള്‍ വൃക്ഷപൂജ, നദിപൂജ, ഭൂമിപൂജ എന്നീ ചടങ്ങുകളോടെയാണ് ആരംഭിക്കുക. 18ന് തിരുവാണിയൂര്‍, ചേരാനെല്ലൂര്‍, പച്ചാളം എന്നീ മണ്ഡലങ്ങളിലും 24ന് അമ്പലമേട് മണ്ഡലത്തിലും, 25ന് മരട്, പനങ്ങാട് പൂണിത്തുറ, അമരാവതി, ഗോശ്രീപുരം, പഴയന്നൂര്‍, വാമേശ്വരം, ചെല്ലാനം, തിരുവാങ്കുളം, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലും ഗോകുലസംഗമങ്ങള്‍ നടക്കുമെന്ന് ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി അറിയിച്ചു. 24ന് പുറ്റുമാനൂര്‍ ക്ഷീരോല്പാദക സഹകരണ കേന്ദ്രം ഹാളില്‍ നടക്കുന്ന അമ്പലമേട് മണ്ഡലത്തിന്റെ ഗോകുലസംഗമത്തോടനുബന്ധിച്ച് പെരിങ്ങാലക്കാവ്, പിണര്‍മുണ്ട, ഹരിമറ്റം, രാജര്ഷികവല, പുറ്റുമാനൂര്‍ എന്നീ ഗോകുല പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച ജലവുമേന്തി നൂറിലേറെ ഗോകുലാംഗങ്ങള്‍ പങ്കെടുക്കുന്ന ജലസംരക്ഷണ സന്ദേശയാത്രയും ബാലസാഹിത്യകാരന്‍ കാഞ്ഞിരമറ്റം സുകുമാരന്റെ നേതൃത്വത്തില്‍ മാഷും കുട്ടികളും എന്ന സര്ഗ്ഗസംവാദപരിപാടിയും സംഘടിപ്പിക്കും.
25ന് ശ്രീപൂര്‍ണത്രയീശ ബാലാശ്രമഹാളില് തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ ഗോകുലസംഗമം അരങ്ങേറും. ജലസംരക്ഷണസന്ദേശയാത്ര, പൂര്‍ണാനദി പൂജ എന്നിവയോടെ ആരംഭിക്കുന്ന ഗോകുലസംഗമത്തില്‍ സാഹിത്യകാരന് വൈക്കം രാമചന്ദ്രന്റെ നേതൃത്വത്തില്‍ കഥാകഥനവും, ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷന്‍ വിദ്യസാഗരന്റെ നേതൃത്വത്തില്‍ വിവേകാനന്ദ പ്രശ്നോത്തരിയും നടക്കും. നാടന്‍പാട്ട്, നാടോടികഥ എന്നീ ഇനങ്ങളില്‍ ഗോകുലാംഗങ്ങളുടെ പ്രതിഭാപ്രദര്ശനവും വിവിധതരം കളികളും ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഗോകുലസംഗമങ്ങളില് അരങ്ങേറുമെന്ന് ബാലഗോകുലം കൊച്ചിമഹാനഗര്‍ സമിതി പത്രകുറിപ്പിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: