ന്യൂദല്‍ഹി: എന്റെ കലാലയത്തില്‍ നില്ക്കുമ്പോള് ഞാന്‍ പകുതി ഇന്ത്യക്കാരി ആയതുപോലെ തോന്നുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്. തനിക്ക് രാഷ്ട്രീയ ബോധം നല്കിയ ദല്‍ഹി ലേഡി ശ്രീറാം കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മ്യാന്മര് ജനാധിപത്യ നേതാവ് ആങ്ങ് സാന്‍ സൂകി. സൂകിക്ക് ഊഷ്മള വരവേല്‍പ്പാണ് കോളേജ് അധികൃതര്‍ നല്‍കിയത്. കോളേജിലേക്കുള്ള വരവ് തന്റെ വീട്ടിലേക്കുള്ള വരവാണെന്നും താന്‍ ഇന്ത്യയുടെ ഭാഗമാണെന്നും സൂകി പ്രസംഗത്തില്‍ സൂചിപ്പിച്ചു. എന്നാല്‍ തത്വാധിഷ്ഠിതമല്ലാത്ത രാഷ്ട്രീയം അപകടകരമാണെന്നും സൂകി പറഞ്ഞു. താന്‍ സ്വപ്നം കാണുന്ന മ്യാന്മറിനെ രൂപപ്പെടുത്തിയെടുക്കാന്‍ ഇന്ത്യയുടെ സഹായം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗാന്ധിജിയുടെ പ്രിയ ഗാനം രഘുപതി രാഘവ രാജാറാം താന്‍ പാടി പഠിച്ച ഇന്ത്യയിലേക്ക് വീണ്ടും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സൂകി പറഞ്ഞു. കുട്ടിക്കാലവും വിദ്യാഭ്യാസ കാലവും ഇന്ത്യയിലാണ് സൂകി ചെലവഴിച്ചത്. എന്റെ പ്രതീക്ഷകളൊന്നും വിഫലമായില്ലെന്ന ബോധ്യം പകരുന്ന സ്ഥലത്തേക്കാണ് ഞാന്‍ മടങ്ങിവന്നിരിക്കുന്നത്. ലേഡി ശ്രീറാം കോളേജും ഇന്ത്യയും പകര്‍ന്നുതന്ന അഭിലാഷങ്ങള്‍ വളരെ വലുതായിരുന്നു.
തന്റെ ജനാധിപത്യ വിശ്വാസങ്ങള്‍ക്കും മ്യാന്മറിന്റെ ജനാധിപത്യ ഉണര്‍വിനും ഇന്ത്യന്‍ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയും തന്റെ കലാലയമായ ലേഡി ശ്രീറാം കോളേജിലെത്തിയ സൂകി പങ്കുവച്ചു. സൂകിയുടെ വരവിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: