മുംബൈ: ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. താക്കറെയുടെ മുംബൈയിലെ വസതിയായ മാതോശ്രീലെ പ്രത്യേക മുറിയിലാണ് താക്കറെ ചികിത്സയില്‍ കഴിയുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നത്. ഡോക്ടര്‍മാരുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് താക്കറെ.
താക്കറെയുടെ നില ഗുരുതരമാണെന്ന വാര്‍ത്ത പരന്നതോടെ അദ്ദേഹത്തിന്റെ വസതിയ്ക്കു പുറത്ത് വന്‍ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മുംബൈയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മകന് ഉദ്ദവ് താക്കറെ ബാല്‍ താക്കറെയുടെ നില അതീവ ഗുരുതരമാണെന്നും ഇനി ജീവിതത്തിലേക്ക് തിരിച്ചുവരിക അസാധ്യമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
താക്കറെയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലും മറ്റു നിരവധി നിയമസഭാംഗങ്ങളും അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. ഇന്നലെ രാത്രി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനും താക്കറെയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: