ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു ഭീകരരെ വധിച്ചു. വടക്കന്‍ കശ്മീരില്‍ കുപ് വാര നോഗാം സെക്റ്ററിലൂടെ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രക്ഷപെട്ട ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു നിന്നു രണ്ട് എകെ 47 തോക്കുകള്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: