ചെന്നൈ: ശ്രീലങ്കന്‍ തമിഴര്‍ക്കായി 2,500 വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. തമിഴ്നാട്ടിലെ വിവിധ ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്കാണു വീട് നിര്‍മിച്ചു നല്‍കുക. ഒരു ലക്ഷം രൂപ വീതം നിര്‍മാണച്ചെലവ് വരുന്ന വീടുകളാകും നിര്‍മിക്കുകയെന്ന് ജയലളിത പറഞ്ഞു.
കോയമ്പത്തൂര്‍, കന്യാകുമാരി, നാമക്കല്‍, മധുര, സേലം, തിരുവള്ളൂര്‍, തിരുനെല്‍വേലി എന്നിവയടക്കം 14 ജില്ലകളിലാകും വീടുകള്‍ നിര്‍മിക്കുക. ശ്രീലങ്കന്‍ തമിഴര്‍ക്കു പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനം സഹായിക്കുമെന്നു ജയലളിത പറഞ്ഞു.
ക്യാംപുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 25 കോടി രൂപ ജയലളിത സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: