ന്യൂദല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും നാല് കരാറുകളില്‍ ഒപ്പുവെച്ചു. അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയും പ്രധാനമന്ത്രി മന്മോഹന് സിംഗും, വിദേശകാര്യമന്ത്രി സല്മാന് ഖുര്ഷിദുമായുള്ള കൂടിക്കാഴ്ചയിലാണ് നാല് കരാറുകളില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചത്. വളം, ഖാനനം, യുവജനകാര്യം എന്നീ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാനാണ് കരാറുകളിലേര്‍പ്പെട്ടിരിക്കുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപരമായ സഖ്യം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കര്‍സായി പ്രധാനമന്ത്രിയുമായി ചര്‍ച്ചനടത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കര്‍സായി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും സംയുക്ത പ്രസ്താവനയും പുറത്തിറക്കി.
മുംബൈ പര്യടനത്തിനുശേഷമാണ് കര്‍സായി ദല്‍ഹിയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുക, തന്ത്രപ്രധാന ഉടമ്പടികളില്‍ ഒപ്പുവെക്കുക, പ്രാദേശിക ആഗോള വിഷയങ്ങളുടെ ചര്‍ച്ച എന്നിവയായിരുന്നു പ്രധാന സന്ദര്‍ശന ലക്ഷ്യം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരുക്കിയ വിരുന്നിലും കര്‍സായി പങ്കെടുത്തു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍ സംഘടിപ്പിക്കുന്ന മൗലാന അബ്ദുല്‍ കലാം ആസാദ് ആസാദ് പ്രഭാഷണത്തിലും കര്‍സായി പങ്കെടുക്കും.
അഫ്ഗാനിസ്ഥാനുവേണ്ടി രണ്ട് ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിക്കും ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. സാമ്പത്തിക ഉടമ്പടിയിലും ഇരു രാഷ്ട്രങ്ങളും കരാര്‍ രൂപീകരിച്ചിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പുരോഗതിക്കും ഇന്ത്യ അഫ്ഗാനിസ്ഥാനെ സഹായിക്കും. അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയില്‍ ഇന്ത്യയുടെ പിന്തുണ വലുതാണെന്ന് കര്‍സായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഫ്ഗാനില്‍ ഇന്ത്യയ്ക്ക് മികച്ച നിക്ഷേപ അവസരമുണ്ടെന്നും കര്‍സായി പറഞ്ഞൂ.
അഫ്ഗാനിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. അഫ്ഗാനിന്റെ പുരോഗതിക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായുള്ള പങ്കാളിത്തത്തെക്കുറിച്ചും അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്നലെ രാവിലെ ന്യൂദല്‍ഹിയിലെത്തിയ കര്‍സായിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: