ന്യൂദല്‍ഹി: ഇന്ത്യയും അഫിഗാനിസ്ഥാനും ഖനനം,വളം,ചെറുകിട പദ്ധതി,യുവജനകാര്യം എന്നീ നാലു മേഖലകളില്‍ സഹകരണ കരാര്‍ ഒപ്പിട്ടു. ഇന്ത്യാ സന്ദര്ശനത്തിനെത്തിയിട്ടുള്ള അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായി ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഷ്ട്രപതി പ്രണബ് മ്യുഖര്ജിയുമായി കര്‍സായി ചര്‍ച്ച നടത്തി. ഇരു രാഷ്ട്രങ്ങളും സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ഹമീദ് കര്‍സായി മുംബൈ പര്യടനത്തിന് ശേഷമാണ് ദല്‍ഹിയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകകഷി ബന്ധം ശക്തമാക്കുക, തന്ത്രപ്രധാന ഉടമ്പടികള്‍ ഒപ്പുവയ്ക്കുക, പ്രാദേശിക ആഗോള വിഷയങ്ങളുടെ ചര്‍ച്ച എന്നിവയായിരുന്നു പ്രധാന ലക്ഷ്യം.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍ സംഘടിപ്പിക്കുന്ന മൗലാന അബ്ദുള്‍ കലാം ആസാദ് പ്രഭാഷണത്തിലും കര്‍സായി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: