കൊട്ടാരക്കര: കാക്കകോട്ടൂര്‍ ഇഎംഎസ് ഗ്രന്ഥശാലയില്‍ ജന്മഭൂമിക്ക് അയിത്തം. പത്രം ഇടാന്‍ ചെന്ന ഏജന്റിന് മര്‍ദനം. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ഈ യുഗത്തിലും പ്രാകൃത രീതിയിലുള്ള പ്രതികരണവുമായി അക്ഷരത്തെ ഭയന്ന് രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദുഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ജന്മഭൂമി വായനശാലയില്‍ ഇട്ട് തുടങ്ങിയതോടെ വരിക്കാരുടെ എണ്ണത്തില്‍ വ്യാപക വര്‍ധനവ് ഉണ്ടായി. വായനശാലയില്‍ നിന്ന് പത്രം വായിച്ചവര്‍ പത്രം തങ്ങളുടെ വീട്ടില്‍ ഇടണമെന്ന ആവശ്യവുമായി സ്ഥലത്തെ ഏജന്റ് കാക്കകോട്ടൂര്‍ ഉദയനെ തേടിയെത്തി. ഇത് സ്ഥലത്തെ സഖാക്കള്‍ക്ക് രുചിച്ചില്ല. എന്നാല്‍ ഇനി മുതല്‍ പത്രം വായനശാലയില്‍ ഇടാന്‍ പറ്റില്ലെന്നായി. അക്ഷരത്തെ എന്തിനാണ് ഭയക്കുന്നത് പത്രം ഇടുമെന്ന നിലപാടില്‍ ഉദയനും എത്തി. രാവിലെ 4.30ഓടെ പത്രം ഇടാന്‍ വായനശാലയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ഭാരവാഹിയായ സിപിഎം നേതാവ് ദേവരാജനും അത്ഭുതം രാജു എന്ന രാജുവും കൂടി ഉദയനെ കൈകാര്യം ചെയ്യാന്‍ തുടങ്ങി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആണ് രക്ഷിച്ചത്. ഉദയന്‍ കൊട്ടാരക്കര പോലീസില്‍ പരാതിയും നല്കി. സംഭവം നാട്ടില്‍ പാട്ടായതോടെ പ്രതിരോധത്തിലായ സിപിഎം നുണക്കഥകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: