കാസര്‍കോട്: ജില്ലയിലെ വിവിധഭാഗങ്ങളില്‍ ഇന്നലെ പോലീസ് നടത്തിയ മണല്‍വേട്ടയില്‍ കണ്ടകാഴ്ചകള്‍ പോലീസിനെ പോലും ഞെട്ടിച്ചു. 15 പൂഴിത്തോണികളും മണല്‍കടത്തുകയായിരുന്ന 13 വാഹനങ്ങളും പിടിച്ചെടുത്ത പോലീസ് 1൦ പേരെ അറസ്റ്റും ചെയ്തു. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഒരുമണിക്കൂറ് റെയ്ഡിണ്റ്റെ കണക്കുകള്‍ ഇപ്രകാരമാണെങ്കില് എത്രത്തോളം ഭീകരമാണ് മണല്‍മാഫിയയുടെ പ്രവര്‍ത്തനമെന്നാണ് ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്വയം ചോദിക്കുന്നത്. ജില്ലയിലെ മുഴുവന്‍ പോലീസ് സംവിധാനങ്ങളുമുപയോഗിച്ച് ഇന്നലെ രാവിലെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രണ്റ്റെ നേതൃത്വത്തില്‍ ഓപ്പറേഷന് റിവര്‍ പ്രൊട്ടക്ഷന്‍ എന്ന് പേരിട്ട മണല്‍വേട്ട നടന്നത്. 5൦ അനധികൃത കടവുകളില്‍ ഒരേസമയം നടത്തിയ റെയ്ഡില്‍ 15൦ ഓളം ലോഡ് മണലാണ് പിടിച്ചെടുത്തത്. എഎസ്പി ടി.കെ.ഷിബു, കാസര്‍കോട് സി.ഐ.ബാബു പെരിങ്ങോത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാസര്‍കോട് തളങ്കര, പടിഞ്ഞാര്‍, ബാങ്കോട്, ചെമ്മനാട്, തുരുത്തി, പെരുമ്പള തുടങ്ങിയ കടവുകളില്‍ നടന്ന റെയ്ഡില്‍ മണലൂറ്റുന്നതിനിടയിലാണ് തോണികള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണല്‍ തീരദേശ പോലീസ് സ്റ്റേഷനുസമീപം സൂക്ഷിച്ചിരിക്കുകയാണ്. ജില്ലയില്‍ മണല്‍ മാഫിയക്കെതിരെ നടപടിയില്ലെന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത്. മണല്‍മാഫിയക്ക് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടുനില്‍ക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ ഡിജിപിയുടെ ശ്രദ്ധയില്‍ ജില്ലയിലെ മണല്‍മാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചിരുന്നു. മണല്‍മാഫിയക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. മണല്‍ക്കടത്ത് തടയുന്നതിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കുകയും കടവ് കമ്മറ്റികള്‍ ഉണ്ടാക്കുകയും ചെയ്തെങ്കിലും നടപടികള്‍ കാര്യക്ഷമമല്ലാത്തതിനാലാണ് റെയ്ഡ് നടത്തിയതെന്ന് എസ്പി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: