കൊല്ലം: ആശ്രാമത്തിനു പിന്നാലെ എഴുകോണ്‍ ഇഎസ്ഐ ആശുപത്രിയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്കുമെന്ന് കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്ഐ ആശുപത്രികളുടെ വികസനം സംബന്ധിച്ച് സംസ്ഥാന തൊഴില്‍വകുപ്പ് കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭ്യമാക്കുന്നതില്‍ മുന്‍കയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു. പെരിനാട്, പോരുവഴി ഇഎസ്ഐ ആശുപത്രികളില്‍ ഈമാസം ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര മെയിലത്ത് ജനുവരിയില്‍ ഉദ്ഘാടനമുണ്ടാകും. അസംഘടിത തൊഴില്‍ മേഖലയി ലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രസ്ക്ലബ്ബ് ഹാളില്‍ നടന്ന വി. ലക്ഷ്മണന് അനുസ്മരണ സമ്മേളനവും എന്‍ഡോവ്മെന്റ് വിതരണവും കൊടിക്കുന്നില്‍ ഉദ്ഘാടനം ചെയ്തു.
മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ തൊഴില്‍മന്ത്രാല യം സജീവമായി ഇടപെടുമെ ന്ന് അദ്ദേഹം ഉദ്ഘാടന പ്ര സംഗത്തില്‍ പറഞ്ഞു. വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നാല്‍ അത് സംബന്ധിച്ച് തൊഴിലുടമകള്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തൊഴി ല്‍വകുപ്പ് നിലപാട് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. തങ്ങ ള്‍ക്ക് അഹിതമായതെന്തും എഴുതുന്ന മാധ്യമങ്ങളെ അപമാനിക്കാനും അക്രമിക്കാനുമുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സെന്‍സേഷണലിസത്തെ മാധ്യമധര്‍മ്മമായി കരുതുന്ന പുതിയ സംസ്കാരം അപകടകരമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എം.പി. അച്യുതന് എംപി അഭിപ്രായപ്പെട്ടു. ദൃശ്യമാധ്യമങ്ങളുടെ ഈ അകടകരമായ പ്രവണതയ്ക്കു പിന്നാലെ പത്രങ്ങളും പായുന്ന ദുര്യോഗമാണിപ്പോള്. പുതിയകാലത്തെ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരെങ്കിലും ചരിത്രബോധമില്ലാതെയാണ് ഈ തൊഴിലെടുക്കുന്നതെന്നും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു പാഠ്യവിഷയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പരിപാടിയില്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് രാജു മാത്യു അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാ ന പ്രസിഡന്റ് കെ.സി. രാജഗോപാല്‍, പ്രസ്ക്ലബ്ബ് സെക്രട്ടറി ബിജു പാപ്പച്ചന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: