ന്യൂദല്‍ഹി: രാജ്യത്തെ മൂന്ന് സേനാവിഭാഗങ്ങളുടേയും ക്യാന്റീന് നടത്തിപ്പിലെ കണക്ക് പരിശോധിക്കാന്‍ സിഎജിക്ക് നിര്‍ദ്ദേശം. പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ് നിര്‍ദ്ദേശം നല്‍കിയത്. ക്യാന്റീന് കണക്കുകള്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ പരിശോധിക്കുന്നതിനെതിരെ എതിര്‍പ്പ് വന്ന സാഹചര്യത്തിലാണ് കണക്ക് പരിശോധന നടത്താന്‍ സിഎജിയെ ചുമതലപ്പെടുത്തിയത്.
4500ഓളം ക്യാന്റീനുകളാണ് രാജ്യത്തെ മൂന്ന് സൈനികവിഭാഗങ്ങള്ക്കുമായി ഉള്ളത്. സൈനിക സേവനത്തിലും വിരമിച്ച സൈനികര്‍ക്കുമുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്യാന്റീനുകള്‍ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയാണ്. സിഎജി പരിശോധിക്കുന്ന കണക്കുകള്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മറ്റി പരിശോധിക്കും. എന്നാല്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ കണക്കുകള്‍ പരിശോധിക്കുന്നതില്‍ ഇന്ത്യന്‍ പ്രതിരോധ സേനകള്‍ക്ക് എതിര്‍പ്പാണുള്ളത്. ക്യാന്റീന് ആന്റ് സ്റ്റോഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ 34ഔട്ട്ലെറ്റുകളാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്ഡിയുടെ വാര്‍ഷികവിറ്റുവരവ് 9800 കോടി രൂപയായിരുന്നു. ഇത് കൂടാതെ ഒരു സൈനികോദ്യോഗസ്ഥന്റെ വാര്‍ഷികവിറ്റുവരവ് 361 ലക്ഷമായിരുന്നുവെന്നും വാര്‍ഷിക കണക്കുകളില്‍ പറയുന്നു.
രാജ്യത്തെ 34ഔട്ട്ലെറ്റുകള് വഴിയാണ് 3730 യൂണിറ്റ് റണ്‍ ക്യാന്റീനുകളിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. യുആര്‍സി വഴിയുള്ള വിറ്റുവരവ് പതിനായിരം കോടിയായിരുന്നു. 400-500 കോടിയുടെ ലാഭമുണ്ടായതായും കണക്കുകളില്‍ പറയുന്നു. നേരത്തെ 34 സിഎസ്ഡി ഔട്ടലെറ്റുകളിലെ കണക്കുകള്‍ പരിശോധിച്ച സിഎജി റേഷന്‍ വിതരണത്തില്‍ വീഴ്ച്ച വന്നതായി കണ്ടെത്തിയിരുന്നു. ഗുണമേന്മയില്ലാത്ത അരിയാണ് വിതരണം ചെയ്തതെന്നും സിഎജി കണ്ടെത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് യുണിറ്റ് റണ്‍ ക്യാന്റീനിലെ കണക്കുകള്‍ പരിശോധിക്കണമെന്ന് 2010-2011ലെ സിഎജി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുആര്‍സിയുടെ രേഖകള്‍ സിഎജിക്ക് നല്കുന്നതില് സൈന്യത്തിന് യോജിപ്പുണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള ഏജന്‍സികളെ കണക്കുകള്‍ പരിശോധിക്കാന്‍ അനുവദിക്കരുതെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു. സിഎജി പരിശോധിക്കുന്ന കണക്കുകള്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മറ്റിയായിരിക്കും പരിശോധിക്കുക. എന്നാല്‍ സിഎജി രേഖകള്‍ പബ്ലിക് അക്കൗണ്ട് കമ്മറ്റികള്‍ക്ക് നല്കുന്നതിനോടും സൈന്യത്തിന് യോജിപ്പില്ല.
ചെലവുകള്‍ക്കായി വര്‍ഷാവര്‍ഷം 5000കോടിയാണ് സര്‍ക്കാരില്‍ നിന്നും സിഎസ്ഡിക്ക് ലഭിക്കുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുക ദുരുപയോഗം ചെയ്യുന്നുണ്ടെന്നുള്ള ആരോപണം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. പൊതുഫണ്ടുകള്‍ ഉപയോഗിച്ചുകൊണ്ടല്ല സേനകള്ക്കുവേണ്ടിയുള്ള ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ടാണ് ഇതിനുവേണ്ടി വിനിയോഗിക്കുന്നതെന്നും പിന്നെഎന്തിനുവേണ്ടിയാണ് കണക്കുകള്‍ സിഎജിയെക്കൊണ്ട് പരിശോധിപ്പിക്കുന്നതെന്നുമാണ് സൈന്യത്തിന്റെ ചോദ്യം. പുറത്തുനിന്നുള്ള ഏജന്‍സികളെക്കൊണ്ട് കണക്കുകള്‍ പരിശോധിപ്പിക്കുന്നതിനെതിരെ സൈന്യം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കണക്കുകള്‍ പരിശോധിക്കാന്‍ പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: