ന്യൂദല്‍ഹി: വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള്, യോഗഗുരു ബാബാ രാംദേവ്, പ്രശാന്ത് ഭൂഷന് എന്നിവര്‍ക്കെതിരായ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ഇവര്‍ നടത്തിയ പരാമര്‍ശവും ജമ്മുകാശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധന നടത്തുന്നതിനെ പിന്തുണക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.
പാര്‍ലമെന്റ് കൊള്ളക്കാരും വ്യഭിചാരികളും കൊലപാതകികളുമാണെന്ന കേജ്രിവാളിന്റെയും രാംദേവിന്റെയും പരാമര്‍ശത്തിനെതിരെ നിമയവിദ്യാര്ത്ഥിയായ വിഭൂര്‍ ആനന്ദാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജമ്മുകാശ്മീരിലെ താഴ്വരയില് നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ ഹിതപരിശോധന നടത്തണമെന്ന പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തെയും ആനന്ദ് ചോദ്യം ചെയ്തു. വിചാരണ കോടതിയുടെ നടപടിക്കെതിരെ മേല്‍ക്കോടതിയില്‍ പോകുമെന്ന് ആനന്ദ് അറിയിച്ചു.
അതേസമയം, അരവിന്ദ് കേജ്രിവാളിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് മുന്‍ കരസേന മേധാവി വി.കെ.സിംഗ് ആവശ്യപ്പെട്ടു. കേജ്രിവാളിനെതിരായി അഴിമതിആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിന് ശക്തമായ തെളിവുണ്ട്. എന്നാല്‍ ചില തല്‍പ്പര കക്ഷികള്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും സിംഗ് പറഞ്ഞു. കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സംഘടനയില്‍ താന്‍ അംഗമല്ലെന്നും സിംഗ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജയപ്രകാശ് നാരായണ്‍ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാതെയാണ് അഴിമതിക്കെതിരെ പോരാടിയത്.
അദ്ദേഹത്തോടൊപ്പം ജനങ്ങള്‍ നിരന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സിംഗ് പറഞ്ഞു. അഴിമതിക്കെതിരായ ഏത് പോരാട്ടങ്ങളിലും താന്‍ പങ്കുചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: