മനസ്സും ധ്യാനവും ഒരേ പദാര്‍ത്ഥത്തിന്റെ അല്ലെങ്കില്‍ ഒരേ ഊര്‍ജത്തിന്റെ രണ്ടു നാമങ്ങളാണ്. മനസ് ദ്വൈതങ്ങളില്‍ ഒഴുകിപ്പോകുന്ന ഊര്‍ജമാണ്. കലഹങ്ങളില്‍ അസ്വാസ്ഥ്യങ്ങളില് ധ്യാനമാവട്ടെ അദ്വൈതോര്ജമാണ്, അതില്ത്തെന്നെ പുവര്‍ ണവും സ്വച്ഛവുമായിരിക്കുന്ന ഒന്ന്. ദ്വൈതങ്ങളെക്കൂടാതെ ചിന്തിക്കുക അസാദ്ധ്യമാണ്. അതിനാലാണ് ചിന്തകള്ക്കതീതമാവാന് ധ്യാനം നിങ്ങളോടാവശ്യപ്പെടുന്നത്. ചിന്തകളില്ലാതാവുന്ന നിമിഷം ചിന്തയുടെ നേരിയ ഒരലപോലുമില്ലാത്ത നിമിഷം ഊര്‍ജം സമന്വയിക്കപ്പെടുകയും സമഗ്രമായ ഒരു ഗുണപരിവര്ത്തനം സംഭവിക്കുകയും ചെയ്യുന്നു. ചിന്താരഹിതമായ ചേതന മാനാതീതമായ ഒരു തലത്തിലേക്ക് കവാടം തുറക്കുന്നു. അതിനാല്‍ ബോധോദയമോ ബുദ്ധത്വമോ അന്വേ ഷിക്കുന്നതില്നിന്നും പിന്മാറുക. എന്തെന്നാല്‍, അന്വേഷിക്കുന്നതെന്തായാലും വിചാരവ്യവസ്ഥ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ദ്വൈതങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: