Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കച്ചേരിപ്പുഴയുടെ തീരത്തു നിന്ന്‌…

Janmabhumi Online by Janmabhumi Online
Nov 4, 2012, 11:28 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഇത്തവണത്തെ വള്ളത്തോള്‍ പുരസ്കാരം കേച്ചേരിപ്പുഴയുടെ തീരത്തേക്ക്‌. വള്ളത്തോള്‍കാവ്യശാഖയുടെ പിന്‍മുറക്കാരനായ യൂസഫലി കേച്ചേരി വള്ളത്തോള്‍ പുരസ്കാരത്തിന്‌ അര്‍ഹനാകുമ്പോള്‍ ഭാരതീയ കാവ്യസംസ്കൃതിയാണ്‌ ആദരിക്കപ്പെടുന്നത്‌.

കവി, ഗാനരചയിതാവ്‌, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്‌ യൂസഫലി കേച്ചേരി. ജനിച്ചത്‌ മുസ്ലീം യാഥാസ്ഥിതിക കുടുംബത്തിലാണെങ്കിലും അദ്ദേഹത്തിന്റെ കാവ്യ പാരമ്പര്യം ഭാരതീയ കാവ്യശാസ്ത്രത്തിന്റെതാണ്‌. അതില്‍ നിന്നു വിട്ടുമാറി കാവ്യ രചന നടത്താന്‍ അദ്ദേഹത്തിനാകുന്നില്ല. കവിതയിലായാലും സിനിമാ പാട്ടുകളിലായാലും ലളിത സംഗീതത്തിലായാലും ഭാരതീയതയെ മാറ്റിനിര്‍ത്തിയുള്ള രചനാ ശൈലി സ്വീകരിക്കാന്‍ യൂസഫലി തയ്യാറായിട്ടില്ല.

കവിതാ രചനയുടെ അന്‍പത്തിയെട്ടാം വര്‍ഷത്തിലും ചലച്ചിത്ര ഗാനരചനയിലെ അന്‍പതാം വര്‍ഷത്തിലുമാണ്‌ കേച്ചേരിപ്പുഴയുടെ തീരത്തെ ഗ്രാമീണ ഭംഗിയും നൈര്‍മ്മല്യവും കവിതയിലേക്കാവാഹിച്ച കവിയിന്ന്‌. വൈകിയെങ്കിലും അദ്ദേഹത്തെ തേടിയെത്തിയ വള്ളത്തോള്‍ പുരസ്കാരത്തിന്‌ തിളക്കം കൂടുകയാണിപ്പോള്‍…

രാമായണ, ഭാരതാദി പുരാണങ്ങളും വേദോപനിഷത്തുകളും പഠിച്ച്‌ അതില്‍ നിന്നുരുത്തിരിഞ്ഞ സംസ്കാരവും സൗന്ദര്യബോധവുമാണ്‌ യൂസഫലിയുടെ കവിതകളെയും ചലച്ചിത്രഗാനങ്ങളെയും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്തമാക്കുന്നത്‌. പ്രസിദ്ധനായ മാപ്പിളപ്പാട്ടെഴുത്തുകാരന്‍ ഏരംകുളം അഹമ്മദ്‌ വൈദ്യരുടെ മകള്‍ നജ്മക്കുട്ടിയുടെ മകനായാണ്‌ യൂസഫലി ജനിച്ചത്‌. കുഞ്ഞു യൂസഫലിയെ ഉമ്മ ഉറക്കിയിരുന്നത്‌ മാപ്പിളപ്പാട്ടിന്റെ മൊഞ്ചുള്ള ശീലുകള്‍ പാടിക്കേള്‍പ്പിച്ചാണ്‌.
കുഞ്ഞായിരിക്കുമ്പോഴെ പാട്ടിന്റെ താളവും സ്വരസ്ഥാനവും അറിയാന്‍ യൂസഫലിക്ക്‌ കഴിഞ്ഞു. തൊട്ടിലില്‍ നിന്നു തുടങ്ങിയ കാവ്യ പരിചയം ഇതിഹാസ കാവ്യങ്ങളിലേക്കും വേദ ഗ്രന്ഥങ്ങളിലേക്കും കടന്നു. ജീവിത പശ്ചാത്തലവും വിദ്യാഭ്യാസ രീതിയും പൈതൃകവും മറ്റൊന്നായിരുന്നിട്ടും ചവിട്ടി നില്‍ക്കുന്നഭൂമിയുടെ പാരമ്പര്യത്തെ മറന്നു കളയാന്‍ അദ്ദേഹത്തിലെ കവിക്ക്‌ കഴിഞ്ഞില്ല.

മലയാളത്തിലെ ഏറ്റവും അനുഗൃഹീത സര്‍ഗ്ഗ സ്രഷ്ടാവായ വൈക്കം മുഹമ്മദ്‌ ബഷീറിനു പോലും താന്‍ ജനിച്ച സമുദായത്തിന്റെ പാരമ്പര്യത്തിലും അടിത്തറയിലും നിന്നുകൊണ്ടല്ലാതെ സര്‍ഗ്ഗ സൃഷ്ടി നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ യൂസഫലിയുടെ ബഹുഭൂരിപക്ഷം കാവ്യ രചനകളും ഭാരതീയ കാവ്യപാരമ്പര്യത്തെയാണ്‌ പിന്തുടര്‍ന്നിട്ടുള്ളത്‌.

അഞ്ചാം ക്ലാസ്സുമുതലുള്ള സംസ്കൃത ഭാഷാ പഠനമാണ്‌ യൂസഫലിയിലെ കവിയെ മാറ്റിമറിച്ചത്‌. സംസ്കൃത പണ്ഡിതനായ ഇ.പി.ഭരതപ്പിഷാരോടി അദ്ദേഹത്തെ സംസ്കൃതപഠനത്തിന്‌ പ്രേരിപ്പിച്ചു. യൂസഫലിയിലെ കാവ്യഗുണം തിരിച്ചറിഞ്ഞതിനാലായിരുന്നു അത്‌. പത്താം ക്ലാസ്സുവരെ സംസ്കൃതം പഠിച്ചു. ആ പഠനമാണ്‌ മാപ്പിളപ്പാട്ടിനപ്പുറത്തും ഒരു സാഹിത്യവും സംഗീതവുമുണ്ടെന്ന വസ്തുത അദ്ദേഹത്തിനു ബോധ്യമുണ്ടാക്കിയത്‌.

ബിരുദം പഠിക്കാന്‍ കോളേജിലെത്തിയപ്പോഴും സംസ്കൃതത്തെ മാറ്റി നിര്‍ത്താന്‍ അദ്ദേഹത്തിനായില്ല. ചെന്നുപെട്ടത്‌ സംസ്കൃത സാഹിത്യത്തിന്റെ മറുകര നീന്തിക്കടന്ന കെ.പി.നാരായണ പിഷാരോടിയുടെ മുന്നില്‍. യൂസഫലിയുടെ കവിത്വത്തിന്‌ സ്വര്‍ണ്ണത്തിളക്കം നല്‍കാന്‍ നാരായണപ്പിഷാരോടിയുമായുള്ള സമ്പര്‍ക്കത്തിനു സാധിച്ചു. ഉപനിഷത്തുക്കളും പുരാണങ്ങളും വേദങ്ങളും കാളിദാസഭവഭൂതിമാരെയുമെല്ലാം ഉള്ളംകയ്യില്‍ സ്വീകരിച്ച അദ്ദേഹം സ്വന്തമായ ഒരു കാവ്യ ഭാഷയ്‌ക്കും ഭാരതീയ പാരമ്പര്യത്തിലടിയുറച്ച കാവ്യ ശൈലിക്കും അടിത്തറയിടുകയായിരുന്നു.

കോളേജു വിദ്യാഭ്യാസത്തിനു ശേഷം നിയമ പഠനം നടത്തുകയും അഭിഭാഷകനാകുകയും ചെയ്തുവെങ്കിലും കാവ്യ ജീവിതത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ യൂസഫലിക്ക്‌ കഴിയുമായിരുന്നില്ല. ഭാരതീയ മിത്തുകളാണ്‌ യൂസഫലിയുടെ കവിതകളുടെ അടിത്തറ. ഭഗവാന്‍ ശ്രീകൃഷ്ണനെയാണ്‌ അദ്ദേഹം മിക്കപ്പോഴും തന്റെ മുഖ്യ കാവ്യ ബിംബമായി ഉപയോഗിച്ചിട്ടുള്ളത്‌. ഭാഷാവൈകല്യം തന്റെ ഗാനങ്ങളെ തീണ്ടാതിരിക്കാനുള്ള കാരണം സംസ്കൃതപഠനമാണെന്ന്‌ കവിതന്നെ പറഞ്ഞിട്ടുണ്ട്‌.

കണ്ണാ…താവക ദര്‍ശനാര്‍ഥമണയാന്‍

പാടില്ലെനിക്കെങ്കിലും

കണ്ണാല്‍ നിന്നെയരക്ഷണം നുകരുവാ-

നെന്‍ തൃഷ്ണ ജൃംഭിക്കവെ-

വിണ്ണാറായൊഴുകുന്ന നിന്‍ കരുണ തന്‍

ദിവ്യാപദാനങ്ങളാ-

രെണ്ണാന്‍?-ആശ്രിതഹൃദ്ഗതജ്ഞനുടനെന്‍

കണ്‍ മുന്നിലെത്തി ഭവാന്‍!

ഒരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ തൊഴാന്‍ പോയ കവിക്ക്‌ അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്ന ബോര്‍ഡിനിപ്പുറം നില്‍ക്കേണ്ടി വന്നു. അപ്പോഴുണ്ടായ മാനസിക സംഘര്‍ഷത്തില്‍ നിന്നെഴുതിയ അഹൈന്ദവം എന്ന കവിതയിലെ വരികളാണിത്‌. അത്രക്കു പ്രണയമാണ്‌ യൂസഫലിയെന്ന കവിക്ക്‌ ഭഗവാന്‍ ഗുരുവായൂരപ്പനോട്‌. കവിതയിലായാലും സിനിമാ ഗാനങ്ങളിലായാലും ശ്രീകൃഷ്ണനും ശ്രീരാമനും സരസ്വതീദേവിയുമെല്ലാം കടന്നുവരുന്നത്‌ ഭാരതീയതയില്‍ നിന്ന്‌ വിട്ടു നിന്നുകൊണ്ടൊരു കാവ്യ പാരമ്പര്യമോ രചനയോ തനിക്കില്ലെന്ന്‌ കവി വിളിച്ചറിയിക്കുന്നതിനാലാണ്‌.

1954ല്‍ യൂസഫലിയുടെ കവിത മാതൃഭൂമി ബാലപംക്തിയിലൂടെ പുറത്തു വന്നു. കൃതാര്‍ത്ഥന്‍ ഞാന്‍ എന്നായിരുന്നു കവിതയുടെ പേര്‌. ഇപ്പോള്‍ കവിതാ രചനയില്‍ അന്‍പത്തിയെട്ട്‌ വര്‍ഷങ്ങള്‍. 1962 മുതല്‍ ചലച്ചിത്ര ഗാനരചയിതാവായി. ചലച്ചിത്ര ഗാനരംഗത്ത്‌ യൂസഫലി അന്‍പതു വര്‍ഷത്തിന്റെ നിറവിലാണ്‌. വയലാര്‍ രാമവര്‍മയുടെയും പി. ഭാസ്കരന്റെയും ഒ.എന്‍.വി.യുടെയും തട്ടകമായിരുന്ന മലയാള ചലച്ചിത്രഗാനരംഗത്തേക്ക്‌ യൂസഫലി കേച്ചേരി എന്ന കവി കടന്നുവന്നിട്ട്‌ അമ്പതുവര്‍ഷം പിന്നിടുകയാണ്‌. അമ്പതുവര്‍ഷംകൊണ്ട്‌ മലയാളിക്ക്‌ ലഭിച്ചതാവട്ടെ അഞ്ഞൂറില്‍പരം ചലച്ചിത്രഗാനങ്ങള്‍.

‘സിന്ദൂരച്ചെപ്പി’ലെ ജി. ദേവരാജന്‍ ചിട്ടപ്പെടുത്തിയ ‘ഓമലാളെ കണ്ടൂഞ്ഞാന്‍ പൂങ്കിനാവില്‍’ എന്ന ഗാനത്തോടുകൂടി യൂസഫലി കേച്ചേരി എന്ന ഗാനരചയിതാവിനെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കേച്ചേരിപ്പാട്ടുകളെ ശ്രോതാക്കള്‍ നെഞ്ചേറ്റുന്നതിനുപിന്നില്‍ ആ ഗാനങ്ങളിലെ കവിതയൂറുന്ന ശീലുകളാണ്‌. അമ്പതുവര്‍ഷക്കാലത്തെ ഗാനരചനാ ചരിത്രത്തില്‍ എത്ര കേട്ടാലും മതിവരാത്ത നിരവധി ഗാനങ്ങള്‍ കേച്ചേരിയില്‍ നിന്ന്‌ മലയാളിക്കു ലഭിച്ചിട്ടുണ്ട്‌.
‘പേരറിയാത്തൊരു നൊമ്പരത്തെ…പ്രേമമെന്നാരോ വിളിച്ചു’എന്ന ഗാനമെഴുതുമ്പോള്‍ കവി വാര്‍ധക്യത്തോടടുത്തിരുന്നു. എന്നും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന സഹൃദയന്റെയും പ്രേമസുരഭിലന്റെയും മനസ്സ്‌ ആ ഗാനത്തിലൂടെ ദര്‍ശിക്കാന്‍ കഴിയും. ‘സുറുമയെഴുതിയ മിഴികളേ..’ എന്ന ഗാനമെഴുതിയ (1967) യുവകവിയുടെ മനസ്സുമായാണ്‌ യൂസഫലിക്കേച്ചേരി ഇന്നും ജീവിക്കുന്നത്‌.

1962ല്‍ ‘മൂടുപടം’ എന്ന ചിത്രത്തിനുവേണ്ടി ബാബുരാജ്‌ സംഗീതം നല്‍കി ബാബുരാജ്‌ തന്നെ ആലപിച്ച ‘മെയിലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തി…മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട്‌ കത്തിച്ച വമ്പത്തി…’ എന്ന ഗാനമാണ്‌ യൂസഫലി കേച്ചേരിയുടേതായി മലയാളിക്കുകിട്ടിയ ആദ്യഗാനം. 1967ല്‍ പുറത്തിറങ്ങിയ ‘ഉദ്യോഗസ്ഥ’യില്‍ ബാബുരാജിന്റെ തന്നെ ഈണത്തില്‍ യേശുദാസും എസ്‌. ജാനകിയും ഒരുമിച്ചുപാടിയ ‘എഴുതിയതാരാണ്‌ സുജാത, നിന്റെ കടമിഴിക്കോണിലെ കവിത’ എന്ന ഗാനമാണ്‌ യേശുദാസിന്റെതായി വന്ന യൂസഫലിയുടെ ആദ്യഗാനം. ‘സിന്ദൂരച്ചെപ്പി’ല്‍ ജി. ദേവരാജന്‍ ഈണം നല്‍കിയ (1971) ‘ഓമലാളെ കണ്ടൂഞ്ഞാന്‍ പൂങ്കിനാവില്‍…താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍’… എന്ന ഗാനം സംഗീതപ്രേമികളെ ഏറെ ആകര്‍ഷിച്ചു. ‘തമ്പ്രാന്‍ തൊടുത്തത്‌ മലരമ്പ്‌’…, ‘പൊന്നില്‍ കുളിച്ച രാത്രി’…, ‘തണ്ണീരില്‍ വിരിയും താമരപ്പൂ’…., ‘മണ്ടച്ചാരേ മൊട്ടത്തലയാ’… എന്നീ ഗാനങ്ങളും യേശുദാസിന്റെയും മാധുരിയുടെയും സുശീലാദേവിയുടെയും ശബ്ദത്തില്‍ യൂസഫലിയുടെ വരികളായി പുറത്തു വന്നു.

തൃശൂര്‍ ബാര്‍ അസോസിയേഷനില്‍ 1962 ല്‍ അഡ്വക്കേറ്റായി എന്‍റോള്‍ ചെയ്ത കാലത്ത്‌ മാപ്പിളപ്പാട്ടുകളുടെ ഈണത്തില്‍ കെസുപാട്ടുകള്‍ എഴുതുന്നത്‌ അദ്ദേഹത്തിന്റെ വിനോദമായിരുന്നു. പ്രഗല്‍ഭ വൈദ്യനായിരുന്ന അഹമ്മദ്‌ കുട്ടി വൈദ്യര്‍ എഴുതിയ മാപ്പളപ്പാട്ടുകളോട്‌ എന്തെന്നില്ലാത്ത ഒരടുപ്പം കാത്തുസൂക്ഷിച്ചു. ആദ്യസിനിമാ ഗാനമായ ‘മെയിലാഞ്ചി തോപ്പില്‍ മയങ്ങി നില്‍ക്കണ മൊഞ്ചത്തി’… യെന്ന ഗാനം മാപ്പിളപ്പാട്ടിന്റെ ശീലുകളുടെ അനുകരണമായിരുന്നു. ആപാട്ടിനു ശേഷം എട്ടു മലയാള സിനിമള്‍ക്ക്‌ ബാബുരാജും കേച്ചേരിയും ചേര്‍ന്ന്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ദേവരാജന്‍ മാസ്റ്ററും യൂസഫലിയും ഒരുമിച്ചത്‌ നാല്‍പത്തിരണ്ട്‌ ചിത്രങ്ങളിലായിരുന്നു. മലയാളത്തിലെ പ്രമുഖരായ മിക്കവാറും എല്ലാ സംഗീതസംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്‌ അവസരം ലഭിച്ചു.

കേച്ചേരി തന്നെ സംവിധാനം ചെയ്ത ‘മരം’ എന്ന ചിത്രത്തിലെ ‘പതിന്നാലാം രാവുദിച്ചത്‌ മാനത്തോ…കല്ലായിക്കടവത്തോ’… ജി. ദേവരാജന്റെ ഈണത്തില്‍ യേശുദാസ്‌ മനോഹരമായി ആലപിച്ചപ്പോള്‍ 1973ലെ ഹിറ്റുഗാനമായി അതു മാറി. ‘കല്ലായിപ്പുഴയൊരു മണവാട്ടി’യും ‘മാരിമലര്‍ ചൊരിയുന്ന കറുമ്പിപ്പെണ്ണേ’യും ‘മൊഞ്ചത്തിപ്പെണ്ണേ നിന്‍ചുണ്ടും’ ഇന്നും ചലച്ചിത്ര ഗാനാസ്വാദകരുടെ ഓര്‍മ്മയില്‍ ഇഴചേര്‍ത്ത പാട്ടുകളാണ്‌. ‘വനദേവത’ (1976) യിലെ ‘സ്വര്‍ഗം താണിറങ്ങി വന്നതോ’ (ജി. ദേവരാജന്‍), ‘ദ്വീപി’ലെ (1977) ‘കടലേ നീലക്കടലേ….’എന്നീ പാട്ടുകളും എത്രകാലം കഴിഞ്ഞാലും മലയാളിയുടെ ചുണ്ടുകളില്‍ നിന്ന്‌ അടര്‍ന്നു മാറില്ല.

മഴ എന്ന ചിത്രത്തിലെ ഗാനത്തിന്‌ 2000 ല്‍ ദേശീയ അവാര്‍ഡ്‌ ലഭിച്ചു. ‘മഴ’യിലെ ‘ഗേയം ഹരിനാമധേയം’ എന്ന സംസ്കൃതഗാനത്തിനായിരുന്നു ദേശീയ പുരസ്കാരം. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌, കവന കൗതുകം അവാര്‍ഡ്‌, ചങ്ങമ്പുഴ അവാര്‍ഡ്‌, നാലപ്പാട്‌ അവാര്‍ഡ്‌ എന്നിവ നേടിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാഡമി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകകള്‍, നാദബ്രഹ്മം, അമൃത്‌, കേച്ചേരിപ്പുഴ, ആലില, കഥയെ പ്രേമിച്ച കവിത, പേരറിയാത്ത നൊമ്പരം തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍. നീലത്താമര (1979), വനദേവത, മരം എന്നീ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്‌.

കേച്ചേരിയെ മാറ്റി നിര്‍ത്തി മലയാള കാവ്യ ശാഖയെയും സിനിമാ ഗാനശാഖയെയും കുറിച്ച്‌ പറയുകയും ചര്‍ച്ചചെയ്യുകയും അസാധ്യം…..

പേരറിയാത്തൊരു നൊമ്പരത്തെ

പ്രേമമെന്നാരോ വിളിച്ചു

മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ

കണ്ണു നീരെന്നും വിളിച്ചു…..

>> ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

India

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

India

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

India

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)
India

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

പുതിയ വാര്‍ത്തകള്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies