വയനാട്: മേപ്പാടിയിലെ മുണ്ടക്കൈയില്‍ ജോലിക്കായി തോട്ടത്തിലേക്ക് തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ്പ് കാട്ടാന അക്രമിച്ചു. അക്രമത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ശോഭ(40), തമിഴ്മണി(40), പുഷ്പ(45), വള്ളി(44), ഊലി(42), വാലി(24), കാമാക്ഷി(52), രതീദേവി(47), ഷഫീന(30), ജലീല്‍(35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പുഷപയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് കാട്ടാന തട്ടിമറിക്കുകയായിരുന്നു. അക്രമത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. എസ്റ്റേറ്റിന്റെയും വനത്തിന്റെയും അതിര്‍ത്തിയില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ആന രണ്ടു തവണ ജീപ്പ് തട്ടിമറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: