വാഷിംഗ്ടണ്‍: ഈ വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവ് കൂടിയതെന്ന് റിപ്പോര്‍ട്ട്. റേഡിയൊ, ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വേണ്ടി തന്നെ ബരാക് ഒബാമയും മീറ്റ് റോമ്മ്നിയും ചെലവാക്കിയത് ഏകദേശം 700 മില്യണ്‍ ഡോളര്‍ പ്രചരണത്തില്‍ മേല്‍ക്കൈ നേടാന്‍ ഇരു സ്ഥാനാര്‍ത്ഥികളും ജനങ്ങളില്‍ നിന്ന് ശേഖരിച്ചത് രണ്ടു ബില്യണ്‍ ഡോളറാണ്. പൊതുജനങ്ങളില്‍നിന്ന് നേരിട്ട് പിരിക്കുന്ന പണത്തിന്റെ കണക്കുകള്‍ എല്ലാ മാസവും ഫെഡറല്‍ ഇലക്ഷന് കമ്മീഷനെ ബോധിപ്പിക്കണം എന്നാല്‍ സ്ഥാനാര്‍ത്ഥികളോട് ആഭിമുഖ്യമുള്ള സംഘടനകള്‍ക്ക് അനൗദ്യോഗികമായി പണം സംഭരിക്കാന്‍ കഴിയും. റോമ്മ്നിക്ക് വേണ്ടി അമേരിക്കന്‍ ക്രോസ് റോഡ്സ് എന്ന സംഘടനയും ഒബാമയ്ക്ക് വേണ്ടി പ്രയോറിറ്റി യുഎസ്എ എന്ന സംഘടനയും ഇതിനോടകം 500 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു കഴിഞ്ഞു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ അവസാന ഡിബേറ്റും കഴിഞ്ഞപ്പോള്‍ സര്‍വേ ഫലത്തില്‍ കൂടുതല്‍ മുന്‍തൂക്കം ബരാക് ഒബാമയ്ക്ക് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: