ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിക്കാനായി നിര്‍മിച്ച ബോംബ് ജപ്പാനിലെ വിമാനത്താവളത്തില്‍ നിന്നും കണ്ടെടുത്തു. സെന്‍ഡായ് എയര്‍പോര്‍ട്ടിന്റെ റണ്‍വേയ്ക്ക് അടുത്ത് നിന്നാണ് ബോംബ് കണ്ടെടുത്തത്. ഇതേത്തുടര്‍ന്ന് വിമാനത്താവളം അടച്ചു. ഇവിടെ നിന്നുള്ള 92ഓളം വിമാനസര്‍വീസുകള്‍ റദ്ദ് ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ സുനാമിയില്‍ തകര്‍ന്ന എയര്‍പോര്‍ട്ടിലെ ഡ്രെയിനേജ് സംവിധാനം പുനര്‍ നിര്‍മിക്കുന്നതിനിടെയാണ് ബോംബ് കണ്ടെടുത്തത്. 225 കിലോഗ്രാം വരുന്ന ബോംബ് രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്ക വര്‍ഷിച്ചതെന്നാണ് കരുതുന്നത്. ബോംബ് ജപ്പാന് സൈന്യത്തിലെ ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി നിര്‍വീര്യമാക്കി.
35 സെന്റീമീറ്റര്‍ വ്യാസവും 43 ഇളവുമുള്ളതാണ് ഈ ബോംബ്. ഇത് പൊട്ടിത്തെറിച്ചാല്‍ ഏകദേശം ഒരു കിലോമീറ്ററോളം അകലെവരെയുള്ളവരെ ബാധിക്കുമെന്ന് ബോംബ് സ്ക്വാഡ് വിദഗ്ദ്ധര്‍ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ 70ഓളം വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ജപ്പാനിലെ വിവിധ ഇടങ്ങളില്‍ നിന്നായി നിരവധി ബോംബുകളും ഷെല്ലുകളും കണ്ടെടുക്കുന്നത് പതിവാണ്.
ജപ്പാനിലെ തെക്കന്‍ ദ്വീപായ ഒക്കിനാവയില്‍ നിന്നാണ് ഇത്തരത്തില്‍ ഏറ്റവുമധികം ബോംബുകള്‍ കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: