പോര്‍ട്ട് ഔ പ്രിന്‍സ്: ശക്തമായി വീശിയടിക്കുന്ന സാന്‍ഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞു. ഒട്ടേറെ വീടുകള്‍ കാറ്റില്‍ തകര്‍ന്നു. റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകുകയും കൃഷിസ്ഥലങ്ങള്‍ നശിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ശക്തമായ ചുഴലിക്കാറ്റില്‍ വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. കാറ്റിനൊപ്പമുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് കനത്ത നഷ്ടത്തിന് കാരണമായത്. മേഖലയിലെ മിക്ക നദികളും കരകവിഞ്ഞെഴുകുകയാണ്. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്. ഹെയ്ത്തിയിലും ക്യൂബയിലുമാണ് സാന്‍ഡി ചുഴലിക്കാറ്റ് ഏറെ നാശനഷ്ടം വരുത്തിയത്. മറ്റ് കരീബിയന്‍ മേഖലകളില്‍ നിന്ന് കാറ്റ് യുഎസിന്റെ കീഴക്കന്‍ മേഖലയെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. തീരദേശവാസികള്‍ക്ക് അമേരിക്കന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെയുള്ള ശക്തമായ ചുഴലിക്കാറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: