ഹൈദരാബാദ്: പൂനെ ബോംബ് സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് പിടിയില്‍. ദല്‍ഹി പോലീസിന്റെ പ്രത്യേത വിഭാഗമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മക്ബൂല്‍ എന്ന ഭീകരനെ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ഒന്നിന് പൂനെയില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരയ്ക്കുപിന്നില്‍ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനായിരുന്നു. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അഞ്ചാമത്തെ അറസ്റ്റാണിത്. സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചു എന്നുകരുതുന്ന മക്ബൂലിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി സ്പെഷ്യല്‍ സെല്‍ ദല്‍ഹിയിലേക്ക് കൊണ്ടുപോയി.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഭീകരരെ റിക്രൂട്ട് ചെയ്ത ആസാദ് ഖാന്(33), ഇമ്രാന് ഖാന്(31) എന്നിവര്‍ സപ്തംബര്‍ 26ന് തെക്കന്‍ ദല്‍ഹിയിലെ ഒളിത്താവളത്തില്‍നിന്നും, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ഭീകരനായ സൈയ്യിദ് ഫിറോസ്(38)നെ നിസ്സാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 10ന് ഇര്ഫാന്(30) എന്ന കമ്പ്യൂട്ടര്‍ വിദഗ്ധനായ ഭീകരന് പിടിയിലായി. ഇയാളില്‍ നിന്നും തോക്ക്, തിരകള്‍, നിരവധി സ്ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയ രജു ഭയ്യ എന്ന ആള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: