നിയമസഭയില്‍ ലൗജിഹാദിനെക്കുറിച്ചുള്ള ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി സാങ്കേതികവും അര്ദ്ധസത്യവുമായിരുന്നു. നിസ്സാരവും നൈമിഷികവുമായ പ്രണയാവേശത്തില് അതുവരെ കഴുത്തിലണിഞ്ഞിരുന്ന ഇഷ്ടദേവന്റെ ലോക്കറ്റ് പൊട്ടിച്ചെറിഞ്ഞ്, നെറ്റിയിലെ ചന്ദനക്കുറി മായ്ച്ച് പൈതൃകമായ വിശ്വാസാചാരങ്ങളുപേക്ഷിച്ച്, തികച്ചും വൈദേശികവും മതേതര സങ്കല്പ്പത്തിന് വിരുദ്ധമായി ‘എന്നിലൂടെ മാത്രം’ എന്നാക്രോശിക്കുന്ന സംഘടനകളുടെ മാമോദീസയോ പര്‍ദ്ദയോ സ്വീകരിക്കാന്‍ മനോവ്യഥയോ കുറ്റബോധമോ തോന്നാത്ത 99 ശതമാനം പാര്‍വതിമാരെ പെറ്റുകൂട്ടിയ ഹതഭാഗ്യയായ “ഹിന്ദുമാതാ”വിന്റെ പുത്രിയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടിയെക്കുറിച്ച് എന്ത് തോന്നിയെന്നറിയില്ല. കോടതി വരാന്തയില്‍ ആകാംക്ഷയോടെ നില്ക്കുന്ന, തന്നെ വളര്‍ത്തി താനാക്കിയ മാതാപിതാക്കളുടെ മുഖമടച്ച് നാണം കെടുത്തി, ജിഹാദിയായ കാമുകനോടൊപ്പമിറങ്ങിപ്പോകുന്ന നന്ദികേടിന്റേയും അജ്ഞതയുടേയും പര്യായമാണ് ഹിന്ദു എന്നു വരുമ്പോള്‍ മതംമാറ്റം ഇത്ര കുറഞ്ഞിരിക്കുന്നത് അത്ഭുതം! മതമില്ലാത്ത, ആത്മീയതയില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നവര്‍ തമ്മിലുള്ള യഥാര്‍ത്ഥ മിശ്രവിവാഹങ്ങളെ വെറുതെ വിടുക, ഗര്‍ഭപാത്രങ്ങളെ മാമോദീസമുക്കിയും പര്‍ദ്ദയണിയിച്ചും മതം വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നതിനോടും അത്തരം സംഘടിതരുടെ പ്രത്യുല്പ്പാദനോപകരണമാക്കി ഗര്‍ഭപാത്രത്തെ തരംതാഴ്ത്തുന്നവരോടുമാണെതിര്പ്പ്.
ഭരിക്കുന്നത് രാഷ്ട്രീയക്കാരാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ തെറ്റി. സംഘടിത മതങ്ങളാണ് രാഷ്ട്രീയക്കാരുടെ വേഷത്തില്‍ അധികാരത്തില്‍ കയറിനിരങ്ങുന്നത്. ഹിന്ദുവായ പ്രണബിനെ “ഒപ്പുമൂല’ യിലേക്കൊതുക്കി, പവാറിനെ തഴഞ്ഞ്, ആന്റണിയെ രണ്ടാംസ്ഥാനക്കാരനാക്കിയത് മതംനോക്കിയാണെന്ന് ഞാന്‍ പറയും.
ബൈബിളില്‍നിന്നും ഖുറാനില്നിന്നും മഹാഭാരതത്തില്നിന്നുമുദ്ധരിച്ച് പാഠപുസ്തകത്തില്‍ മതേതരത്വം തികയ്ക്കുന്നതുപോലെ, പ്രണബിനേയും അന്‍സാരിയേയും ഒതുക്കിരാജ്യം എങ്ങോട്ട് പോകണമെന്ന നയരൂപീകരണത്തിന്റെ ആണിക്കല്ലായ പ്രധാനമന്ത്രിപദം ഭൂരിപക്ഷ സമുദായത്തെ വെട്ടിച്ച് ഒരു ക്രിസ്ത്യാനിക്കുവേണ്ടി വത്തിക്കാന്‍ ഒഴിച്ചിട്ടിരിക്കുകയാണെന്ന് ഞാന്‍ കരുതുന്നു. കേരളത്തില്‍ ലീഗും കേരളാ കോണ്‍ഗ്രസും ആട്ടിന്‍തോലിട്ട വര്‍ഗീയവാദികള്‍. മതേതര പ്രതിഛായയുണ്ടെന്ന് പറയുന്ന എല്‍ഡിഎഫിലേയും യുഡിഎഫിലേയും മറ്റുകക്ഷികളിലേക്ക് വന്നാലോ? ഒരനുഭവം പറയാം. രണ്ടുവര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്തിരുന്ന കാലം. താലൂക്ക് വികസനസമിതി യോഗങ്ങളില്‍ ഞങ്ങളുടെ ഡിപ്പോയെ പ്രതിനിധീകരിച്ചിരുന്നത് പലപ്പോഴും ഞാനായിരുന്നു. എറണാകുളം ജില്ലയില്‍ത്തന്നെയുള്ള ഒരു താലൂക്ക്. എംഎല്‍എ, സിപിഎംകാരന് ക്രിസ്ത്യാനി. പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് പള്ളിയിലേക്കുള്ള റോഡ് കുഴിയടയ്ക്കണമെന്നും സുവിശേഷ സ്ഥലത്തേക്കുള്ള വാട്ടര്‍ കണക്ഷന് കേടുപാടുതീര്ക്കണമെന്നും എത്ര ഉത്സാഹപൂര്വമാണങ്ങേര് നിര്‍ദ്ദേശിക്കുന്നത്! എന്നാല്‍ അതേ പരിധിയില്‍ വരുന്ന, ഗംഭീരമായി ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നിനെക്കുറിച്ചുപോലും പരാമര്ശിച്ചുകേട്ടിട്ടില്ല.
ശബരിമലകാര്യത്തില്‍ എത്ര എംഎല്‍എ-എംപിമാര്‍ ഒന്നിക്കും? മറിച്ച് “അല്ഫോന് സാമ്മ”യുടെ കാര്യത്തില്‍ കക്ഷിഭേദമന്യെ ക്രിസ്ത്യന്‍ ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയെ കണ്ടതോര്‍മ്മയില്ലേ? പാത്തും പതുങ്ങിയും മതം നടത്തുന്ന കമ്മ്യൂണിസ്റ്റുകാരന്റെ വിശ്വരൂപം മേല്പ്പറഞ്ഞതാകുമ്പോള് അല്ലാത്തവരുടെ കാര്യം പറയേണ്ടതുണ്ടോ? (ഇതെഴുതിക്കൊണ്ടിരുന്നപ്പോള്‍ ടിവിയില്‍ കണ്ടത്; ആസ്സാം കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവിടത്തെ മുസ്ലീം എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്രെ; കോണ്‍ഗ്രസ്സോ എജിപിയോ അല്ല അവരുടെ കാര്യം വരുമ്പോള്‍ അവരൊന്ന്!) ഒരിക്കലൊരു “നെയ്യാറ്റിന്‍കര ചര്‍ച്ചയില്‍” യുഡിഎഫിന്റെ ഹിന്ദുവിരുദ്ധത അക്കമിട്ടുനിരത്തിയ എ.എന്‍.രാധാകൃഷ്ണനോട് “ഈ പച്ച വര്‍ഗീയത പറയാന്‍ തുടങ്ങിയിട്ടെത്രെ കാലമായി” എന്ന് ജോസഫ് വാഴക്കന് ആക്രോശിക്കുന്നതു കേട്ടു. ഹിന്ദുവിന് വിശന്നാല്‍ അതും വര്‍ഗീയത! ഹിന്ദുക്കളെ വര്‍ഗീയവാദി എന്നുവിളിച്ചാക്ഷേപിച്ചു മനോവീര്യം കെടുത്തിയിരുത്തുന്ന തന്ത്രമാണ് ആട്ടിന്‍തോലിട്ട ഇത്തരം ചെന്നായ്ക്കള്‍ ചെയ്യുന്നത്. അവരുടെ പാര്‍ട്ടിയിലെ തന്നെ ഹിന്ദു നേതാക്കളും ആ കൊട്ടുവടി പ്രയോഗത്തില്‍ ഭയന്നാകാം മൗനം ദീക്ഷിക്കുന്നു. ന്യൂനപക്ഷ പ്രീണനത്തിന്റെ തിരിച്ചടിയാണോ നെയ്യാറ്റിന്‍കരയില്‍ കണ്ടതെന്ന വീണാ ജോര്‍ജ്ജിന്റെ (ഇന്ത്യാവിഷന്) ചോദ്യത്തിന്, അതുപുറത്തു പറയാന്‍ പറ്റില്ല, എന്നു മറുപടി പറഞ്ഞ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുധീരനില്‍ ഇത്തരത്തില്‍ നട്ടെല്ലു വളഞ്ഞ ഒരു ഹിന്ദുവിനെയാണ് കണ്ടത്.
മതം മാറ്റിയുള്ള വിവാഹമെങ്ങനെയാണ് മിശ്രവിവാഹമാകുക? ലതിക ടീച്ചര്‍ക്കും സംശയമേതുമില്ല. കാരണം ചോദ്യവും ഉത്തരവും ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള രാഷ്ട്രീയക്കാരുടെ ഒത്തുകളി തന്നെ. രേഖയില്‍ ഹിന്ദുവും ആരാധനയില്‍ അന്യമതസ്ഥരുമായ എത്രയോ പേരുണ്ട്! പട്ടികജാതി അവകാശങ്ങള്‍ നിലനിര്‍ത്താന്‍ ദൈവത്തെ മറച്ചു നടത്തുന്ന ഒരു കള്ളക്കളി. സാഹിത്യ സംഘടനയുടെ തലപ്പത്തുള്ള ഹിന്ദു നാമധാരി “ആത്മീയയാത്ര ചാനലില്‍” സാക്ഷ്യം പറഞ്ഞത് എന്റെ ആത്മാവിന്റെ കാവല്ക്കാരന് ക്രിസ്തുവാണെന്നാണ്. ചൈനയില്‍ സ്വര്‍ണ്ണം മുത്തിയ കട്ടപ്പന ഓട്ടക്കാരി കുരിശു വരക്കുമ്പോള്‍ അമ്മ പോട്ട ധ്യാനത്തിലായിരുന്നു! ലിസ്റ്റില്‍ അവരും ഹിന്ദുക്കള്‍! എന്റെ ഗ്രാമത്തില്‍, ചുറ്റുവട്ടങ്ങളില്‍ പത്ത് വര്‍ഷം മുമ്പ് അറുപതുശതമാനമുണ്ടായിരുന്ന ഹിന്ദു എണ്ണത്തില്‍ മാത്രമല്ല, സമ്പത്തിലും 45 ശതമാനമായി ചുരുങ്ങിയത് ഞാന്‍ കണ്ണുകൊണ്ടു കാണുന്നു. സത്യക്കാഴ്ചകളെ കൈവെള്ളകൊണ്ട് മറച്ചിരുട്ടാക്കി ആ ഇരുട്ടില്‍ ക്രൈസ്തവീകരണവും ഇസ്ലാമീകരണവും നടപ്പാക്കാനാണ് കപടമതേതര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒത്താശ ചെയ്യുന്നത്. ആര്‍എസ്എസുകാര്‍ നേരത്തെ പ്രകടിപ്പിച്ച പല ആശങ്കകളും യാഥാര്‍ത്ഥ്യമായതുപോലെ, കേരളം കാശ്മീരോ മിസോറാമോ ആകുന്ന കാലവും അതിവിദൂരമല്ല.
വാസുദേവന്‍ പോറ്റി വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: