ലോസ്ആഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സിന് സമീപം തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോസ്ആഞ്ചല്സിന്റെ പ്രാന്തപ്രദേശത്തുള്ള ഡൗനി നഗരത്തിലാണ് സംഭവം. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. ഒരു ചെറിയ വ്യാപാര സ്ഥാപനത്തിന് നേരെയും സ്ഥാപനത്തിന്റെ ഉടമ താമസിക്കുന്ന സമീപത്തെ വീടിന് നേരെയുമാണ് വെടിവെയ്പ്പുണ്ടായത്. വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം നടത്തിയതിനുശേഷം മോഷ്ടിച്ച കാറില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ വെടിവെയ്പ്പിലാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. അക്രമിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തിന് ഇരയായവര്‍ വ്യാപാരിയുടെ ബന്ധുക്കളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം ആക്രമണങ്ങള്‍ രണ്ടും കരുതിക്കൂട്ടി ചെയ്തതാണെന്ന് തല്ക്കാലം വിശ്വസിക്കുന്നില്ല കാരണം ഇത് രണ്ടും നടന്നിരിക്കുന്നത് വ്യത്യസ്ത സ്ഥലങ്ങളിലാണെന്നും പോലീസ് വിശദീകരിച്ചു. എന്നാല്‍ ആക്രമിയെ തിരിച്ചറിയാന്‍ വെടിവെയ്പ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ക്കും സാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: