ന്യൂദല്‍ഹി: കരസേനയില്‍ കോടികളുടെ ധൂര്‍ത്ത് നടന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. 2009-2011 വരെയുള്ള വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 2009-2010, 2010-2011 കാലയളവിലെ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുഖജനാവിന് 100 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. അവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ആയുധങ്ങള്‍ എന്നിവ ഉയര്‍ന്ന നിരക്കില്‍ വാങ്ങിയതായും ഇവ വാങ്ങുന്നതിനായി അനധികൃത ഏജന്‍സികളെ സമീപിച്ചെന്നുമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൂടാതെ 2009-2011 കാലയളവിലെ ശൈത്യകാലത്ത് സൈനികര്‍ക്കായി വാങ്ങിയ പാലിന്റെ വിതരണത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവ കൃത്യമായി പല സൈനിക കേന്ദ്രങ്ങളിലും എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ക്രമക്കേട് നടന്ന കാലയളവില്‍ ജനറല്‍ വി.കെ.സിങ്ങായിരുന്നു കരസേനയുടെ മേധാവി. സൈന്യത്തിന്റെ നിലവാരം കുറഞ്ഞ 6000 ട്രക്കുകള്‍ വാങ്ങാന്‍ മുന്‍ കരസേന മേധാവി തേജീന്ദര്‍ സിംഗ് 14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപണവുമുന്നയിച്ച വി.കെ.സിങ്ങിന് ഓഡിറ്റ് റിപ്പോര്‍ട്ട് തലവേദനയായിമാറും.
റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നാല്‍ ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വരെ നടപടിയുണ്ടായേക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക