മുംബൈ: തെന്നിന്ത്യന്‍ നടിയും മോഡലും മുന്‍ മിസ് ചെന്നൈയുമായ ബിദുഷി ഭാഷ് ബര്‍ദെയെ (23) മുംബൈയിലെ ഫ്ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തേരി വെസ്റ്റിലെ മനീഷ് ഗാര്ഡന് ബില്‍ഡിംഗില്‍ തിങ്കളാഴ്ച രാത്രിയാണ് ബര്‍ദെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ് കേദര്‍ ബര്‍ദെ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. മരണം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ബര്‍ദെയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. മുഖത്തും കഴുത്തിലും ആക്രമണത്തിനിടെ ഏറ്റ പാടുകളുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിഎന്‍ നഗര്‍ പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് കേദര്‍ ബര്‍ദെ മരണ വിവരം പോലീസില്‍ അറിയിച്ചത്. ബര്ദെയുടെ മൊഴി അനുസരിച്ച് രാവിലെ എട്ടുമണിക്ക് പതിവായി ജോലിക്കുപോകുന്ന താന്‍ രാത്രി 9 മണിയോടെയാണ് മടങ്ങിവരാറ്. സംഭവദിവസം ജോലി സ്ഥലത്തുനിന്നും ഫ്ലാറ്റിലേക്ക് ഫോണ്‍ ചെയ്തുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. രാത്രി മടങ്ങിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെയാണ് കണ്ടതത്രെ. ഉച്ചയോടെ ബിദുഷിക്ക് സന്ദര്ശകന് എത്തിയിരുന്നുവെങ്കിലും അവര്‍ വാതില്‍ തുറന്നിരുന്നില്ലെന്ന് ഫ്ലാറ്റിന്റെ വാച്ചര്‍ അറിയിച്ചു. പ്രതിക്കായി സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: