കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതകുരുക്ക് കൂടുതല്‍ മുറുകുന്നു. നഗരഗതാഗതം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുളള നടപടികളുടെ ഭാഗമായി ആരംഭിച്ചിരിക്കുന്ന എം .സി റോഡിണ്റ്റെ വികസനം വിവിധ കാരണങ്ങളാല്‍ ഇഴയുന്നതാണ് ഏറെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കെഎസ്ആര്‍ടിസിക്കു സമീപമുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസ് മുതല്‍ ശീമാട്ടി റൗണ്ടാനവരെ റോഡ്് വീതികൂട്ടുന്നതിണ്റ്റെ ഭാഗമായി പുതിയ ഓവുചാലുകള്‍ കെട്ടുന്നതാണ് അനന്തമായി നീളുന്നത്്. ഇത് മൂലം നഗരത്തില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. കഴിഞ്ഞമാസം ആരംഭിച്ച ജോലി അനശ്ചിതമായി നീളുന്നത് നഗരത്തിലെ വ്യാപാരികളെയും വലച്ചിട്ടുണ്ട്. കളരിക്കല്‍ ബസാര്‍, പഴയ ചന്ത, ഉള്‍പ്പടെയുളള ഇടറോഡുകളിലേക്ക് വാഹന പ്രവേശനം തടസ്സപ്പെട്ടിരിക്കുകയാണ്. ഓവുചാലിനായി എടുത്തിട്ടുള്ള ആഴമുളള കുഴി ചാടികടന്ന് വേണം വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റും കയറുവാന്‍. ഇത് സ്ത്രീകളെയും കുട്ടികളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് താല്‍ക്കാലികമാണെന്നും, റോഡ് വിപുലീകരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നുമാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജീനിയര്‍ ജോസ് വര്‍ഗീസ് പറയുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന കാലതാമസം ബോധപൂര്‍വം സൃഷ്ടിച്ചതല്ല. നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് ജോലി നടക്കുമ്പോള്‍ ഏറെ പ്രായോഗിക പ്രശ്നങ്ങളുണ്ട്. തിരക്കേറിയ പകല്‍ സമയത്ത് ജോലിക്ക് വേഗം കുറയും. നവീകരണം പൂര്‍ത്തിയാകുന്നതോടെ റോഡിന് ഒന്‍പതുമീറ്റര്‍ വീതിയും, കാല്‍നടക്കാര്‍ക്കുളള പാതക്ക് ഒന്നരമീറ്റര്‍ വീതിയും ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ടാറിംഗിന് ശേഷം ഫുട്ട്പാത്തില്‍ ടൈല്‍ ഇടുന്നത് ഉള്‍പ്പടെയുളള സൗന്ദര്യവല്‍ക്കരണ നടപടികള്‍ നടത്തും. അതിനിടെ നഗരത്തിണ്റ്റെ മുഖമുദ്രകളായ സെന്‍ട്രല്‍ ജംഗ്ഷനും, ശീമാട്ടി റൗണ്ടും വികസിപ്പിക്കുന്ന നടപടികളും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: