ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനു വേണ്ടി പ്രത്യേകം നിര്‍മിച്ച ലാന്‍ഡ് റോവര്‍ വിറ്റത് 1,29,000 പൗണ്ടിന്. അദ്ദേഹത്തിന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് യുകെയില്‍ നടന്ന ലേലത്തിലാണ് ലാന്‍ഡ് റോവര്‍ വിറ്റത്.
കെന്റിലെ അദ്ദേഹത്തിന്റെ ചാര്ട്ട്വെല് എസ്റ്റേറ്റില്‍ ചര്‍ച്ചിലിനെ എത്തിക്കാനായി ചില മാറ്റങ്ങള്‍ വരുത്തി നിര്‍മിച്ചതായിരുന്നു വാഹനം. കേംബ്രിഡ്ജ്ഷെയറില്‍ നടന്ന ലേലത്തില്‍ 60,000 പൗണ്ടാണ് പ്രതീക്ഷിച്ചിരുന്നതെന്നും ബിബിസി വെളിപ്പെടുത്തി.
മുഖവിലയെക്കാള്‍ രണ്ടിരട്ടി തുകയ്ക്കാണ് വാഹനം ലേലത്തില്‍ വിറ്റത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പേരിലുള്ള അതിന്റെ യഥാര്‍ഥ രജിസ്ട്രേഷന് രേഖകളടക്കമാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ ലേലത്തില്‍ പിടിച്ചത്. മുന്‍ ഉടമസ്ഥന് 1977മുതല്‍ കെന്റിലെ ഒരു ഷെഡ്ഡിലാണ് ഇത് സൂക്ഷിച്ചിരുന്നത്. 1954 പരമ്പരയില്‍പ്പെടുന്ന ലാന്‍ഡ് റോവര്‍ യുകെഇ 80 നമ്പരില്‍ സര് വിന്‍സ്റ്റണ്‍ സ്പെന്‍സര്‍ ചര്‍ച്ചില്‍ കെജി. ഒഎം. സിഎച്ച്. എംപി ചാര്‍ട്ട് വെല്‍ വെസ്റ്റര്ഹാം, കെന്റ് എന്ന മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ വാഹനം അദ്ദേഹത്തിനു വേണ്ടി അധിക വലുപ്പമുള്ള യാത്രാസീറ്റും ഉയര്‍ന്ന ചവിട്ടുപടിയും ഉള്‍പ്പെടുത്തി പ്രത്യേകം നിര്‍മിച്ചതാണ്. 20,812 കിലോമീറ്റര്‍ ഓടിയിട്ടുണ്ടെന്ന് മീറ്റര്‍ റീഡിംഗില്‍ സൂചിപ്പിക്കുന്ന ഇത് മറ്റു രണ്ടായിരത്തോളം വാഹനങ്ങളെക്കാള്‍ വിലപിടിപ്പുണ്ടായിരുന്നെന്ന് വാഹനലേലം സംഘടിപ്പിച്ചവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: